ഓര്‍ഗാനിക് ബേക്കിംഗ് കൊച്ചിയിലെ ഇവാസ് ഹെല്‍ത്തി ബേക്സിലൂടെ ഒരു ട്രന്‍ഡാകുകയാണ്. ആരോഗ്യമുള്ള, ഓര്‍ഗാനിക്ക് ഫുഡ് അതിന്റെ രുചിയും ഗുണവും നഷ്ടമാകാതെ, അതിഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുകയാണ് ജീമോള്‍ കോറത്ത് വര്‍ഗീസ് എന്ന വുമണ്‍ എന്‍ട്രപ്രണര്‍. സ്വന്തം വീട്ടിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഫേളേവറുകളില്ലാത്ത, നല്ല ബ്രെഡും കേക്കും കുക്കീസും ഉണ്ടാക്കിതുടങ്ങിയ ജീമോള്‍ അതേ കെയറോടെ പ്രൊഡക്റ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.
സ്വന്തം വീട്ടിലുളളവര്‍ക്ക് കൊടുക്കുന്ന അതേ ക്വാളിറ്റിയാണ് ഇവാസില്‍ ജീമോള്‍ ബേക്ക് ചെയ്യുന്ന ഫുഡ്. അതില്‍ ഒരു കോംപ്രമൈസിനും ഇവര്‍ തയ്യാറല്ല. ഓര്‍ഗാനിക് ആട്ട, സണ്‍ഫ്ളവര്‍, ഒലിവ് ഓയില്‍, റിയല്‍ ബട്ടര്‍, ന്യൂട്രീഷ്യസ് ആയിട്ടുള്ള വറൈറ്റി സിറീല്സ്് എന്നിവ ഇവാസിലെ ബ്രഡ്ഡിലും കുക്കീസിലും സ്ഥാനം പിടിക്കുമ്പോള്‍ അത് പുതിയൊരു ഭക്ഷണ സംസ്്കാരമാണ് നമ്മുടെ നാടിനും തലമുറയ്ക്കും നല്‍കുന്നത്. പ്രൊഡക്ടുകള്‍ നൂറ് ശതമാനം മൈദ ഫ്രീയല്ലെന്ന് ജീമോള്‍ പറയുന്നു. എന്നാല്‍ മൈദയുടെ അളവ് പരമാവധി കുറച്ച് വീറ്റ്, റാഗി തുടങ്ങിയ ഓര്‍ഗാനിക് ഇന്‍ഗ്രേഡിയന്റ്സ് ഉപയോഗിക്കുന്നു.
മക്കളുടെ ഹെല്‍ത്തില്‍ വളരെ കോണ്‍ഷ്യസായ ഒരു മദര്‍ എന്ന നിലയ്ക്കാണ് ജീമോള്‍ ഇവാസ് ബേക്ക്സ് തുടങ്ങിയതെങ്കിലും, ഫാമിലിയുടെ സപ്പോര്‍ട്ട് ലഭിച്ചതോടെ വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് പരിപൂര്‍ണ്ണമായി നീങ്ങുകയായിരുന്നു. എന്‍ട്രപ്രണര്‍ഷിപ്പിന് ഫുഡ് തെരഞ്ഞെടുക്കുമ്പോള്‍ അത് പാഷനുമാകാം, ബിസിനസുമാകാം. പാഷനാണെങ്കില്‍ അവിടെ ലാഭത്തിന്റെ മാത്രം കണക്കല്ല, എമൗണ്ട് ഓഫ് സാറ്റിസ്ഫാക്ഷനാണ് കൗണ്ട് ചെയ്യപ്പെടുക. അതുകൊണ്ടുതന്നെ വലിയ മാര്ക്കറ്റിംഗിനല്ല മറിച്ച് അനുഭസ്ഥരുടെ റഫറന്‍സില്‍ തന്നെ ആളുകളെയാണ് കസ്റ്റമേഴ്സായി കാണുന്നതും. ഫോളോ യുവര്‍ പാഷന്, വര്‍ക്ക് ഫോര്‍ ഇറ്റ് അതാണ് എനര്‍ജറ്റിക്കായ ഈ വുമണ്‍ ഓണ്ട്രപ്രണറുടെ സക്സസ് മന്ത്ര.
Organic baking is turning to be a trend in Kochi through Eva’s Healthy Bakes. Jeemol Koruth Verghese, a women entrepreneur is bringing healthy organic food without losing its taste and quality to the people. Jeemol, who started baking bread and cookies for her home, later started making product commercially without compromising on quality. Through her venture, Jeemol also spreads a new message of healthy food culture among people. Jeemol’s success mantra ‘follow your passion and work’ is an inspiration for the youth.