നിലവില്‍ ബിസിനസ് ഉള്ളവരും പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലനില്‍ക്കണമെങ്കില്‍ മാര്‍ക്കറ്റ് സ്റ്റഡി നിര്‍ബന്ധമാണ്.അത് വിശ്വാസ്യത കൂടി ഉള്ളതാണെങ്കില്‍ മാത്രമേ ബിസിനസ് വിജയിക്കൂ. പുതിയ ബിസിനസ്സുകള്‍ക്കും, ബ്രാന്‍ഡുകളുടെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റിനും ഇന്ന് ഏററവും റിക്വേയ്ഡ് ആയ അസറ്റും മാര്‍ക്കറ്റ് ഡാറ്റയാണ്.
അവിടെയാണ് മാര്‍ക്കറ്റ് അനാലിസിനായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രൂ കോഡ് സര്‍വീസുമായി എത്ുന്നത്. കസ്റ്റമര്‍ ബിഹേവിയറും കസ്റ്റമര്‍ എക്‌സ്പീര്യന്‍സുമാണ് മാര്‍ക്കറ്റ് ഫീസിബിലിറ്റിയുടെ റിയല്‍ പിക്ചര്‍ തരുന്നത്. രാജഗിരി ബിസിനസ് ഇന്‍ക്യുബേഷനില്‍ ഉള്ള ട്രൂ കോഡ് എന്ന സ്റ്റാര്‍ട്ടപ്, സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ ഒരു മോഡലാണ്. കാരണം കൃത്യമായ മാര്‍ക്കറ്റ് അനലിസിസിലൂടെ വിശ്വാസ്യതയുള്ള ഡാറ്റ മാര്‍ക്കറ്റില്‍ നിന്ന് കളക്റ്റുചെയ്യാന്‍ സഹായിക്കുന്നു എന്നതാണ് ട്രൂ കോഡിനെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്കും പ്രിയങ്കരമാക്കുന്നത്. ആളുകളിലേക്ക് സാമ്പിളുമായി നേരിട്ടിറങ്ങിയും അല്ലാതെയും ഇവര്‍ അനാലിസിസ് നടത്തുന്നു.ഇതിനായി 2000 ത്തിലധികം വരുന്ന ഡാറ്റാ കളക്ഷന്‍ നെറ്റ്്വര്‍ക്കുകളാണ് സംസ്ഥാനമാകെയുള്ളത്.
ബേസിക് ഡാറ്റ ഇല്ലാതെ ബ്രാന്‍ഡുകള്‍ നിക്ഷേപത്തിനിറങ്ങാന്‍ മടിക്കും.ഡിപെന്റിബിളായ ഡാറ്റ അനാലിസിസ് , മാന്‍പവര്‍ ഉപയോഗിച്ച് ടെക്‌നോളജിയുടെ സഹായത്തോടെ ട്രൂ കോഡ് നടത്തുന്നു. കേരളത്തിന്റെ സ്വന്തം ബ്രന്‍ഡുകളുടെ യൂസര്‍ എക്‌സ്പീരിയന്‍സിനെക്കുറിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റ് അനാലിസിസിന് സമീപിക്കുമ്പോള്‍ അത് മലയാളികളെന്ന നിലയില്‍
സാറ്റിസ്ഫാക്ഷന്‍ തരുന്നതാണെന്നാണ് ട്രൂകോഡിന്റെ സ്ഥാപകനും എംഡിയുമായ ലൂയിസ് ഐസക്കും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജോസ്
പോളും വ്യക്തമാക്കുന്നത്. ഓരോ മാര്‍ക്കറ്റ് റിസര്‍ച്ചിലും കൂടുതല്‍ സ്വയം
അപ്‌ഡേറ്റാകുകയും, ഡാറ്റയില്‍ പ്രിസൈസ് ആക്വുറസി കൈവരിക്കാനാകുകയും ചെയ്യുന്നു എന്നതാണ് ട്രൂ കോഡിന്റെ ബിസിനസ് വാല്യു.സര്‍വീസ് സ്റ്റാര്‍ട്ടപ്പുമായി മുന്നോട്ട് പോകുമ്പോള്‍ ഇവര്‍ക്കുള്ള ആത്മവിശ്വാസം ക്ലൈന്റ്‌സിന് കൂടുതല്‍ വിശ്വാസ്യതയോടെ ഡാറ്റകള്‍ കൈമാറാന്‍ പറ്റുമെന്നുള്ളതാണ് ട്രൂ കോഡിന്റെ വാല്യുവും.
Related Posts
Add A Comment