ഓഖി ചുഴിക്കാറ്റ് പോലുളള അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നു. ബോട്ടുകളിലും വളളങ്ങളിലും ഘടിപ്പിക്കുന്ന പ്രത്യേക നാവിക് ഉപകരണം കടലില്‍ 1500 കിലോമീറ്ററോളം അകലെയുളള മത്സ്യത്തൊഴിലാളികളില്‍ വരെ സന്ദേശം എത്തിക്കും. ഉപഗ്രഹ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ഡെവലപ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ഐഎസ്ആര്‍ഒ ധാരണയിലെത്തി.

നിലവില്‍ കരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാത്രമേ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാകൂ. ആദ്യഘട്ടമായി 250 നാവിക് ഉപകരണങ്ങള്‍ 2018 ജനുവരി 10നും ബാക്കിയുളള 250 എണ്ണം ജനുവരി 31നും ഐഎസ്ആര്‍ഒ ലഭ്യമാക്കും. ബാക്കിയുളള ബോട്ടുകളിലും വളളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുളള സംവിധാനം സമയബന്ധിതമായി നടപ്പാക്കും. സൗജന്യമായാണ് ഐഎസ്ആര്‍ഒ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനായി നല്‍കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഐഎസ്ആര്‍ഒ ഉപഗ്രഹത്തില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസും കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുളള വിവരങ്ങള്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഈ വിവരങ്ങള്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുളള ആറ് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ക്കും ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലേക്ക് മലയാളത്തില്‍ സന്ദേശം എത്തും.

ISRO is developing a special instrument to give timely warning to fishermen about natural calamities and cyclones like Ockhi. The instrument fitting in boats can send messages to the fishermen who are as far as 1500 km off coast. The instrument, which functions with the help of satellite, is being developed on behalf of the Kerala government.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version