സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാകുന്ന ഘട്ടമാണ് ഫണ്ട് റെയ്‌സിംഗ്. റിയലിസ്റ്റിക്കായി സമീപിച്ചാല്‍ ഫണ്ട് റെയ്‌സിംഗ് തലവേദനയാകില്ലെന്നതാണ് വാസ്തവം. ഇക്വിറ്റി ഫണ്ടിംഗിനെക്കുറിച്ച് ബാനിയന്‍ ട്രീ കൊച്ചിയില്‍ സംഘടിപ്പിച്ച ഫണ്ട്‌സ്-2017 പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സും ഫണ്ടിംഗിലേക്ക് എത്ര ദൂരം എന്നതായിരുന്നു ചര്‍ച്ച ചെയ്തത്. ഒരു ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി കമ്പനി എങ്ങനെയാകണമെന്നും ഫണ്ടിംഗിന്റെ വിവിധ ആസ്‌പെക്ടുകളെക്കുറിച്ചും യുവ എന്‍ട്രപ്രണേഴ്‌സിന് കൂടുതല്‍ മനസിലാക്കാന്‍ അവസരം ഒരുക്കുന്നതായിരുന്നു ഫണ്ട്‌സ് 2017.

ഏത് സ്ഥാപനത്തിനും അതിന്റെ ഓപ്പറേഷന്‍സില്‍ വലിയ ഡെവലപ്‌മെന്റിന് തൊട്ടുമുന്‍പുളള ഒരു ഘട്ടമുണ്ട്. ആ സ്റ്റേജില്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിനായി നിക്ഷേപകരെ ആശ്രയിക്കേണ്ടി വരും. അതിനുളള വഴികളെക്കുറിച്ച് നവസംരംഭകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഫണ്ട്‌സ് 2017. സ്റ്റാര്‍ട്ടപ്പുകളും ഇന്‍വെസ്റ്റേഴ്‌സുമായുളള ഗ്യാപ്പ് ഫില്‍ ചെയ്യുന്നതിനാണ് ഫണ്ട്‌സ് 2017 പോലുളള പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബാനിയന്‍ ട്രീ ഫൗണ്ടര്‍ പ്രീതി നമ്പ്യാര്‍ പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സിഇഒ എം.എസ്.എ കുമാര്‍, കെ.എം.എ പ്രസിഡന്റ് വിവേക് ഗോവിന്ദ്, ഇന്‍ക്യു ഫൗണ്ടര്‍ രാജേഷ് ജോണി, സൂതിക കോ-ഫൗണ്ടര്‍ രേഖ സി ബാബു, ബ്രാന്‍ഡ് ക്യാപ്പിറ്റല്‍ ഡെപ്യൂട്ടി ചീഫ് മാനേജര്‍ നാഷിക് നൈനാര്‍, ഫുള്‍ കോണ്‍ടാക്ട് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോഫിന്‍ ജോസഫ് എന്നിവര്‍ സ്പീക്കേഴ്‌സായി. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് കൂടുതല്‍ വൈബ്രന്‍സി നല്‍കുന്നതാണ് ഇത്തരം പരിപാടികളെന്ന് സ്പീക്കേഴ്‌സ് അഭിപ്രായപ്പെട്ടു.

Baanyan Tree Funds Now 2017 is knowledge based seminar hosted by Baanyan Tree to promote a culture of empowered entrepreneurship in Kerala. The seminar is part of a series in keeping with Baanyan Tree’s goal of guiding businesses and providing a platform for actual business generation, and exposure and mentoring by experts. All delegates would be able to take away tangible practical knowledge & strategy on fund raising and building an investment friendly company.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version