ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനിന്ന ചൈനയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ആലിബാബ. ഇ-കൊമേഴ്‌സ് സേവനം തുടങ്ങുന്നതിന് നിയമപരമായ നിരവധി തടസങ്ങള്‍ ചൈനയില്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലിബാബ ഫൗണ്ടര്‍ ജാക് മാ നേരിട്ട വെല്ലുവിളികള്‍ നിരവധിയാണ്.

ആദ്യ വര്‍ഷങ്ങളില്‍ ആളുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കാനുളള ഇ മാര്‍ക്കറ്റ് സ്‌പെയ്‌സ് ആയിരുന്നു ആലിബാബ. സീറോ റവന്യൂവില്‍ എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന കാലം. ഇന്റര്‍നെറ്റ് പേമെന്റ് സംവിധാനം ആരംഭിച്ചാല്‍ അത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാകും. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇ-കൊമേഴ്‌സുമായി മുന്നോട്ടുപോകാനുമാകില്ലെന്ന സ്ഥിതി. ഈ സമയത്ത് അറ്റന്‍ഡ് ചെയ്ത ഒരു ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ് ജാക്മയെക്കൊണ്ട് ഇ-കൊമേഴ്‌സ് തുടങ്ങാനുളള തീരുമാനമെടുപ്പിച്ചത്. പ്രോഗ്രാമിന് ശേഷം തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് ജാക്മ പറഞ്ഞത് എന്തുവന്നാലും മുന്നോട്ടുപോകണമെന്നാണ്. ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുന്ന ആള്‍ താനായിരിക്കുമെന്നും ജാക്മ പറഞ്ഞു.

വായ്പ നിഷേധിച്ച ബാങ്കുകളുടെ നിലപാട് കൊണ്ടാണ് കസ്റ്റമേഴ്‌സില്‍ നിന്നും കമ്പനിക്കാവശ്യമായ വരുമാനം കണ്ടെത്താന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷം ഒരു വരുമാനവുമില്ലാതെ മുന്നോട്ടുപോയ ഘട്ടത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ബില്ല് പോലും ആലിബാബയുടെ കസ്റ്റമേഴ്‌സ് നല്‍കിയിട്ടുണ്ടെന്ന് ജാക്മ ഓര്‍ക്കുന്നു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാമെന്ന വിശ്വാസമാണ് തനിക്ക് ധൈര്യം നല്‍കിയത്. കഠിനമായി അധ്വാനിച്ചാല്‍ അസാധ്യമായി ഒന്നുമില്ലെന്നാണ് അനുഭവങ്ങള്‍ തന്നെ പഠിപ്പിച്ചതെന്നും ജാക്മ പറഞ്ഞു.

Alibaba is the e-commerce company that scaled to the highest slot while strict internet regulations were active in China. Alibaba’s founder Jack Ma had to undergo a series of challenges during its initial stages, Alibaba was an e-market space for providing information to the customers. That was a time when the company was desperately for growth from zero revenue. It was a leadership programme that prompted Jack Ma to make foray into e-commerce.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version