ഇന്ത്യയില്‍ ഇലക്ട്രോണിക് പ്രൊഡക്റ്റുകളുടെ നിര്‍മ്മാണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളം ഒരുക്കുന്ന കൊച്ചിയിലെ മേക്കര്‍ വില്ലേജ് കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ സംരംഭകര്‍ക്കായി ഒരുക്കുന്നു. ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര് മേഖലയിലെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഡക്റ്റുണ്ടാക്കാനുള്ള സാങ്കേതിക സന്നാഹങ്ങള്‍ക്കൊപ്പം ഇന്റര്‍നാഷണല്‍ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുളള സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും വഴി മെന്ററിംഗ്, പ്രാക്ടിക്കല്‍
സപ്പോര്‍ട്ട് കൂടി നല്‍കുകയാണ് കളമശേരി കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലെ (KITS) മേക്കര്‍ വില്ലേജ്.
ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര് മേഖലയിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്സിനെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയെന്ന ലക്ഷ്യം കൂടി മേക്കര്‍ വില്ലേജ് മുന്നോട്ടുവെയ്ക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകളും മറ്റും ഷോക്കേസ് ചെയ്യുന്ന ഔട്ട്‌ലെറ്റും മേക്കര്‍ വില്ലേജില്‍ സജ്ജമാക്കും. സംരംഭകര്‍ക്ക് സംശയനിവാരണത്തിനും മറ്റ് സഹായങ്ങള്‍ക്കും ഈ കമ്പനികളുടെ സേവനം ഇതിലൂടെ ലഭ്യമാകുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബി നായര്‍ പറഞ്ഞു.
ഇലക്ട്രോണിക് ഹാര്‍ഡ് വെയറിലെ മികച്ച എന്‍ട്രപ്രണേഴ്സിനെ ബില്‍ഡ് ചെയ്യുന്ന മേക്കര്‍ വില്ലേജില്‍ ആധുനിക സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നത് കമ്പനികളും അതീവ താല്‍പര്യത്തോടെയാണ് കാണുന്നത്. മാര്‍ക്കറ്റിലെ പുതിയ പ്രൊഡക്ടുകളെക്കുറിച്ചും ട്രെന്‍ഡുകളെക്കുറിച്ചും അതിന്റെ ടെക്‌നിക്കല്‍ വശങ്ങളെക്കുറിച്ചും സംരംഭകര്‍ക്ക് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Maker Village in Kochi, which initiates big changes in Indian electronic products manufacturing, is arranging more facilities for entrepreneurs. Along with technical facilities for entrepreneurs and start-ups to make products, Maker village is also providing mentoring support by coordinating international companies through workshops and seminars.