കൈത്തറി മേഖലയില്‍ സംരഭക സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയും പ്രൊഡക്ടുകള്‍ക്ക് മാര്‍ക്കറ്റ് ഉറപ്പിക്കുന്നതിന് പുറമേ സംരംഭകന് മികച്ച റിട്ടേണ്‍ നല്‍കാനും ലക്ഷ്യമിട്ടുളള ധാരാളം നടപടികള്‍ ഈ മേഖലയില്‍ കൈക്കൊണ്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ യുവസംരംഭകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് കൈത്തറി മേഖലയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു.
ഈ മേഖലയിലെ സംരംഭക സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് സംരംഭകര്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ ബിസിനസും നടത്താനുളള സൗകര്യമടക്കം ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. തറി സ്ഥാപിക്കാന്‍ സ്ഥലം ഉണ്ടായാല്‍ മാത്രം മതി. ഇതിന് വേണ്ടി വരുന്ന തുകയുടെ 75 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ചു നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള സംരംഭകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അതായത് പദ്ധതിയുടെ 25 ശതമാനം തുക മാത്രം മുതല്‍ മുടക്കിയാല്‍ തറി സ്ഥാപിച്ച് ബിസിനസ് ആരംഭിക്കാനാകും. പരമാവധി 40,000 രൂപ വരെയാണ് ലഭിക്കുക. t s chandran
ജില്ലാ വ്യവസായ കേന്ദ്രങ്ങളിലാണ് പദ്ധതിക്കായി അപേക്ഷ നല്‍കേണ്ടത്. സ്കൂള്‍ യൂണിഫോമുകള്‍ നല്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടെ കൈത്തറി മേഖലയ്ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കൈത്തറി സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കൈത്തറി വസ്ത്രങ്ങളുടെ മാര്‍ക്കറ്റ് വിപുലമായതോടെ നെയ്ത്തുകാര്‍ക്കും ഈ മേഖലയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും മികച്ച വരുമാനവും ഉറപ്പിക്കാന്‍ കഴിയുന്നുണ്ട്.