തൊട്ടതെല്ലാം ഡിജിറ്റലാകുന്ന കാലത്ത്, ടെക്നോളജി എത്രമാത്രം ഓരോ സെക്കന്റിനേയും നിയന്ത്രിക്കുന്നു എന്നതായിരുന്നു കൊച്ചിയില്‍ കേരള മാനേജ്മെന്റ് അസോസിയേഷനും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഓര്‍ഗനൈസ് ചെയ്ത കേരള ഡിജിറ്റല്‍ സമ്മിറ്റിലെ മുഖ്യ വിഷയം. സംരംഭങ്ങള്‍ ഡിജിറ്റല്‍ ടെക്നോളജി ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രയോജനങ്ങളും ടെക്നോളജി മേഖലയിലെ സംരംഭക സാദ്ധ്യതകളും ഒക്കെ വിശദമായി നിറഞ്ഞുനിന്ന സെഷനുകള്‍ നവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ടെക്നിക്കല്‍ അപ്ഡേഷന് കൂടി വഴിയൊരുക്കുന്നതായിരുന്നു.
ബിസിനസ് പ്രമോഷന് സഹായകമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ പേമെന്റ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ സ്പീക്കേഴ്സ് സംസാരിച്ചു. സയന്റിഫിക്കായി ഉപയോഗപ്പെടുത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റിസള്‍ട്ട് കിട്ടുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കൂടുതല്‍ വൈബ്രന്റ് ആക്കുന്നതെന്ന് സ്പീക്കേഴ്സ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ എല്ലാ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രയോജനകരമാക്കാമെന്നായിരുന്നു സമ്മിറ്റ് മുന്നോട്ടുവെച്ച പ്രധാന ചര്‍ച്ച.
കമ്പനികളും എന്‍ട്രപ്രണേഴ്സും ബിസിനസിനായി ഡിജിറ്റല്‍ ടെക്നോളജിയെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. എന്‍ട്രപ്രണേഴ്സിനും മാനേജ്മെന്റ് ലീഡേഴ്സിനും വളരാനും മാര്‍ക്കറ്റ് കണ്ടെത്താനുമെല്ലാം അങ്ങേയറ്റം യൂസ്ഫുള്‍ ആയ സെഷനുകളായിരുന്നു സമ്മിറ്റിലുണ്ടായിരുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് ജി. പത്മനാഭന്, യുഎഇ എക്സ്ചേഞ്ച് നോണ്‍ എക്സിക്യൂട്ടീവ് വിസി വി. ജോര്‍ജ് ആന്റണി, വര്‍മ്മ ആന്റ് വര്‍മ്മ പാര്‍ട്ണറും കെഎംഎ പ്രസിഡന്റുമായ വിവേക് കൃഷ്ണ ഗോവിന്ദ്, സൈബല്‍ ലാന്‍ഡ് ആന്റ് ലിങ്ക്നെറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ഡയറക്ടറും കെഎംഎ-ഓണററി സെക്രട്ടറിയുമായ മാധവ് ചന്ദ്രന്, ടിസിഎസ് കേരള ഹെഡ് ആന്റ് ആന്വല്‍ മാനേജ്മന്റ് കണ്വെന്ഷന് ചെയര്മാന് ദിനേശ് തമ്പി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
The main subject of Kerala digital summit organised by Kerala Management Association and Internet and Mobile Association of India was how technology exerts its influence in each second at a time when everything is digital. The sessions on the benefits of digital marketing and entrepreneurship possibilities in the digital field was beneficial for startup ventures.