STARTUP MEET: Get together of Entrepreneurs funded by KSIDC

നവസംരംഭകര്‍ക്ക് കെഎസ്‌ഐഡിസി നല്‍കുന്ന കരുതലിന്റെയും പിന്തുണയുടെയും റിഫ്‌ളക്ഷനായിരുന്നു കൊച്ചിയില്‍ കെഎസ്‌ഐഡിസി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് മീറ്റ്. കെഎസ്‌ഐഡിസിയുടെ സീഡ് ഫണ്ടിംഗിന്റെയും ഇന്‍കുബേഷന്റെയും തണലില്‍ വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരെ അണിനിരത്തിയായിരുന്നു പരിപാടി ഒരുക്കിയത്. കെഎസ്ഐഡിസിയുടെ സീഡ് ഫണ്ടും ഇന്‍കുബേഷനും ലഭിച്ച കേരളത്തിന്റെ ഭാവിസംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് സ്റ്റാര്‍ട്ടപ്പ് സംരംഭകരിലും ഏര്‍ളി ഓണ്‍ട്രപ്രണേഴ്‌സിലും മികച്ചത് കണ്ടെത്താനും സപ്പോര്‍ട്ട് ചെയ്യാനും കെഎസ്‌ഐഡിസി നടത്തുന്ന കരുതലോടെയുള്ള ഇടപെടലിന്റെ നേര്‍ക്കാഴ്ചയായി മാറി.

സംരംഭകര്‍ക്കിടയില്‍ കമ്മ്യൂണിറ്റി ബില്‍ഡിംഗ് ശക്തമാക്കുന്നതിന്റെയും കേരളത്തിന്റെ സക്‌സസ് മുഖങ്ങളില്‍ നിന്ന് ക്രോസ് ലേണിംഗിനും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് ഫണ്ടിലും ഇന്‍കുബേഷനിലുമടക്കം 100 ലധികം കമ്പനികള്‍ക്ക് കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന പറഞ്ഞു. ടെക്നോളജിയിലെ ചെയ്ഞ്ചിനും കാലത്തിനുമനുസരിച്ച് നവസംരംഭകര്‍ക്കായി മെന്ററിംഗും ഇന്‍കുബേഷനും അടക്കമുളള ഫെസിലിറ്റികള്‍ കെഎസ്ഐഡിസി ഏര്‍പ്പെടുത്തിയതും ഡോ. എം ബീന ചൂണ്ടിക്കാട്ടി.

എന്‍ട്രപ്രണേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ കെഎസ്ഐഡിസി വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. ഫണ്ടിംഗ് സപ്പോര്‍ട്ടിലൂടെ കേരളത്തില്‍ ഒരു മികച്ച എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ സൃഷ്ടിക്കാന്‍ കെഎസ്‌ഐഡിസിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായലോകത്ത് കേരളം മികച്ച മാതൃകയായി മാറുകയാണെന്ന് കെഎസ്ഐഡിസി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇ.എസ് ജോസ് അഭിപ്രായപ്പെട്ടു. വനിതകള്‍ സംരംഭകരാകാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നത് കേരളത്തില്‍ സംഭവിച്ച വലിയ മാറ്റമാണ്. വനിതാസംരംഭകരെ സഹായിക്കുന്ന നയവുമായിട്ടാണ് കെഎസ്‌ഐഡിസി മുന്നോട്ടുവരുന്നതെന്നും അതിന് സര്‍ക്കാരും പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മീറ്റിന്റെ ഭാഗമായി ഒരുക്കിയ ഇന്ററാക്ടീവ് സെഷന്‍ കേരളത്തിന്റെ ഫ്യൂച്ചര്‍ എന്‍ട്രപ്രണേറിയല്‍ ഇക്കോസിസ്റ്റത്തിലുളള സംരംഭകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. സ്വന്തം സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം എന്‍ട്രപ്രണര്‍ മേഖലയിലെ മാറ്റങ്ങളും സംരംഭകര്‍ പങ്കുവെച്ചു. കെഎസ്‌ഐഡിസി നല്‍കുന്ന സപ്പോര്‍ട്ടിന് നന്ദി അറിയിച്ചാണ് സംരംഭകര്‍ മടങ്ങിയത്.

The startup meet arranged by the KSIDC in Kochi was a reflection of its care and support to entrepreneurs. the successful entrepreneurs who set up new ventures with KSIDC seed funding and incubation participated in the event. When the participants shared their stories, it turned out to be an inspiring occasion for the would-be entrepreneurs and also opened the door to cross learning.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version