റോബോട്ടിക്സിലും സോഷ്യല്‍-റൂറല്‍ ഇന്നവേഷന്‍സിലും ബയോ ടെക്നോളജിയിലും സൈബര്‍ സെക്യൂരിറ്റിയിലുമൊക്കെ കേരളത്തെ മുന്നിലെത്തിക്കാന്‍ കരുത്തുളള ആശയങ്ങള്‍. റിയല്‍ എസ്റ്റേറ്റിലും ടൂറിസം സെക്ടറിലും ട്രാന്‍സ്പോര്‍ട്ടേഷനിലും അഗ്രികള്‍ച്ചറിലും നവസംരംഭകരുടെ ഇന്നവേറ്റീവ് ചിന്തകള്‍ ആശയങ്ങളായി മാറിയപ്പോള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഡിയ ഡേ അര്‍ത്ഥവത്തായി മാറുകയായിരുന്നു. സോഷ്യലി റിലവന്റ് ആയ ഇന്നവേറ്റീവ് ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) ഐഡിയ ഡേ ഒരുക്കിയത്.
ലഭിച്ച അപേക്ഷകളില്‍ നിന്ന് സെലക്ട് ചെയ്യപ്പെട്ട 110 ആശയങ്ങളാണ് ഐഡിയ പ്രസന്റേഷനായി എത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന സ്കെയിലബിള്‍ ഐഡിയകള്‍ക്ക് 12 ലക്ഷം വരെയാണ് ഗ്രാന്റ്. പ്രോട്ടോടൈപ്പ് അടക്കം പ്രൊഡക്ടിന്റെ ഡെവലപ്മെന്റ് സ്റ്റേജ് അനുസരിച്ചാണ് തുക ലഭിക്കുക. ഹെല്‍ത്തും എനര്‍ജിയും മെഡിക്കല്‍ ടെക്നോളജിയും ഉള്‍പ്പെടെ 12 സെക്ടറുകളിലെ ആശയങ്ങളാണ് പരിഗണിക്കപ്പെട്ടത്. ആശയങ്ങളും അതിന്റെ പ്രായോഗികതയും ഓരോ രംഗത്തെയും എക്സ്പേര്‍ട്ട് പാനല്‍ വിലയിരുത്തിയ ശേഷമാണ് സെലക്ട് ചെയ്തത്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഐഡിയ ഡേ സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ക്വാളിറ്റിയും ഫുഡ് സേഫ്റ്റിയും ഇംപ്രൂവ് ചെയ്യുന്നതിന് സഹായകമായ ആശയങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കപ്പെട്ടു. പാതുസമൂഹത്തിന്റെ ചിന്താഗതയില്‍ വന്ന മാറ്റമാണ് ഇത്തരം ആശയങ്ങളില്‍ പ്രകടമാകുന്നതെന്ന് എക്സ്പേര്‍ട്ട് പാനല്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്, കെഎഫ്സി ജനറല്‍ മാനേജര്‍ പ്രേംനാഥ്, കാലിക്കറ്റ് എന്‍ഐറ്റി പ്രഫസര്‍മാരായ ഡോ. രജനി കാന്ത്, ഡോ. മധുകുമാര്‍, അസിസ്റ്റന്റ് പ്രഫസര്‍ അരുണ്‍ പി, സി-ഡിറ്റ് ഡയറക്ടര്‍ പി.വി ഉണ്ണികൃഷ്ണന്, സോണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം ഡയറക്ടര്‍ ശാലിനി, റോബിന് ടോമി (ടിസിഎസ്), അഗ്രോപാര്‍ക്ക് ചെയര്മാന് ബൈജു നെടുങ്കേരിയില്, ഷിലേന് സഗുണന്, രാജലക്ഷ്മി (യുഎസ്ടി ഗ്ലോബല്‍), പത്മകുമാര്‍ (എംഇഎസ്), ഇന്ദു മേനോന്, ഡോ. റോയ്, മെഹബൂബ് എം.എ, സുമേഷ് കെ. മേനോന്, ജിതേഷ് തുടങ്ങിയവരുള്‍പ്പെട്ട എക്സ്പേര്‍ട്ട് പാനലുകളാണ് ആശയങ്ങള്‍ വിലയിരുത്തിയത്.
Idea Day -a KSUM initiative to promote innovative startup ideas was conducted today at IIM Calicut (Kozhikode) campus. More than 110 teams showcased their innovative, socially-relevant and futuristic entrepreneurial ideas in robotics, rural and social entrepreneurship, biotechnology, cyber security, and so on. Many of them were hailed as exceptional and viable, with immense world-changing potential. Chosen scalable entrepreneurial ideas will be backed by KSUM through Idea Grants. Winners will receive KSUM grants between Rs. 2 lakhs and 12 lakhs to convert their ideas to prototypes and get their startup off the ground.