Kerala Startup Mission - conducts 3rd edition of - Seeding Kerala-Watch detailed report

സംരംഭകര്‍ക്കും ഇന്‍വെസ്റ്റേഴ്‌സിനും സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിന്റെ സാധ്യതകള്‍ അടുത്തറിയാനും ആഴത്തില്‍ മനസിലാക്കാനും വഴിയൊരുക്കുന്നതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടന്ന സീഡിംഗ് കേരള. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന സീഡിംഗ് കേരളയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്‌മെന്റിലെ എന്‍ട്രിയും എക്‌സിറ്റ് സ്ട്രാറ്റജികളും ചലഞ്ചസും വെഞ്ച്വര്‍ ക്യാപ്പിറ്റലും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റുമെല്ലാം ചര്‍ച്ചയായി. സീഡിംഗ് കേരളയുടെ തേര്‍ഡ് എഡിഷനാണ് കോഴിക്കോട് വേദിയായത്.

ഇന്‍വെസ്‌റ്റേഴ്‌സിനെ മീറ്റ് ചെയ്യാനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി മനസിലാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന പ്ലാറ്റ്‌ഫോമാണ് സീഡിംഗ് കേരള. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യുവ എന്‍ട്രപ്രണേഴ്‌സും സ്റ്റാര്‍ട്ടപ്പുകളും സീഡിംഗില്‍ പങ്കെടുത്തു. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ എച്ച്എന്‍ഐ നെറ്റ്‌വര്‍ക്കിന് കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീഡിംഗ് കേരള ഒരുക്കിയത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, ലീഡ് ഏയ്ഞ്ചല്‍സ് നെറ്റ് വര്‍ക്ക് ഫൗണ്ടറും സിഇഒയുമായ സുശാന്തോ മിത്ര, ഇന്ത്യയിലെ ലീഡിംഗ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് പ്ലാറ്റ്്‌ഫോം ലെറ്റ്‌സ് വെഞ്ച്വര്‍ കോ ഫൗണ്ടര്‍ ശാന്തി മോഹന്‍, യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് ഇന്‍വെസ്റ്റര്‍ അനില്‍ ജോഷി, മനോജ് അഗര്‍വാള്‍, കൃഷ്ണന്‍ നീലകണ്ഠന്‍, ഷിലെന്‍ സഗുണന്‍, സരിത, അരുണ്‍ രാഘവന്‍, അഭിജിത്, സുകൃതി സരോജ്, നിധി സരഫ് തുടങ്ങിയ ഇന്‍വെസ്റ്റിംഗ് എക്‌സ്‌പേര്‍ട്‌സ് വിവിധ സെഷനുകളില്‍ സംസാരിച്ചു.

വിവിധ മേഖലകളിലെ എക്‌സ്‌പേര്‍ട്ടുകള്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷനുകളും പിച്ചിംഗും പ്രൊഡക്ട് ഷോക്കേസും സീഡിംഗ് കേരളയുടെ ഭാഗമായി നടന്നു. ലോക്കല്‍ നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കിയ സീഡിംഗ് കേരളയില്‍ ഇരുന്നൂറോളം പേരാണ് പങ്കാളികളായത്. വെര്‍ച്വല്‍ റിയാലിറ്റി ഡ്രസിംഗ് റൂമായ പെര്‍ഫക്ട് ഫിറ്റ്, മാന്‍ഹോള്‍ ശുചീകരണം ശാശ്വതമായി പരിഹരിക്കാനുള്ള ബാന്‍ഡിക്കൂട്ട് (പെരുച്ചാഴി) റോബോട്ട്, സ്മാര്‍ട്ട് കിച്ചണ്‍ ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുന്ന സെക്ടര്‍ ക്യൂബ് എന്നീ സംരംഭങ്ങളിലേക്കുളള നിക്ഷേപത്തിനും സീഡിംഗ് കേരള വേദിയായി. രാജ്യത്തെ പ്രമുഖ നിക്ഷേപകരായ യൂണികോണ്‍ വെന്‍ച്വേഴ്സാണ് മൂന്നു സംരംഭങ്ങളിലും നിക്ഷേപം നടത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version