T. P sreenivasan-Who will herald innovation process in higher education sector?

എന്‍ട്രപ്രണര്‍ സെക്ടറില്‍ ഉള്‍പ്പെടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഹെഡ് ടി.പി ശ്രീനിവാസന്‍. ഇന്നത്തെ ടീച്ചേഴ്‌സില്‍ അധികം പേരും മോഡേണ്‍ ടെക്‌നോളജിയെക്കുറിച്ച് പഠിപ്പിക്കാന്‍ എക്യുപ്പ്ഡ് അല്ല. അവരെ തിരികെ സ്‌കൂളില്‍ അയയ്ക്കാന്‍ കഴിയില്ല. റെപ്യൂട്ടഡ് യൂണിവേഴ്‌സിറ്റികളുടെ മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളെ ആശ്രയിക്കുകയാണ് പ്രാക്ടിക്കല്‍ ആയ മാര്‍ഗം.

നെക്സ്റ്റ് ജനറേഷന്‍ എഡ്യുക്കേഷന്‍ എന്ന് വിളിക്കാവുന്ന എഡ്യുക്കേഷന്‍ 2.0 പരീക്ഷിക്കേണ്ട സമയമാണിത്. കരിക്കുലത്തിന്റെ ഭാഗമാക്കി മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളെ കൊണ്ടുവരണം. ഇത്തരം കോഴ്‌സുകള്‍ ഐഡന്റിഫൈ ചെയ്യുകയും അതില്‍ കുട്ടികളെ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്യിക്കാനും അധ്യാപകര്‍ സമയം കണ്ടെത്തണം. അങ്ങനെ മാത്രമേ ടെക്‌നോളജി കൊണ്ട് എഡ്യുക്കേഷന്‍ സെക്ടറിനെ മാറ്റിയെടുക്കാന്‍ കഴിയൂ.

എഡ്യുക്കേഷന്‍ ഫണ്ടമെന്റല്‍സിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ഒരു അഭിപ്രായസമന്വയവും ഇവിടെയില്ല. അത്തരം സാഹചര്യത്തില്‍ അവിടെ പുതുതായി ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല. എഡ്യുക്കേഷന്‍ ഒരു എസ്റ്റാബ്ലിഷ്ഡ് എന്റര്‍പ്രൈസ് ആണ്. ഒരു എസ്റ്റാബ്ലിഷ് എന്റര്‍പ്രൈസില്‍ ഇന്നവേറ്റ് ചെയ്യുക ഏറെ പ്രയാസകരമാണ്. അവിടെയാണ് നെക്‌സ്റ്റ് ജനറേഷന്‍ എഡ്യുക്കേഷന്റെ പ്രസക്തിയും ഉയരുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version