kerala Startup -Hora Rooms- all set to revolutionize hospitality sector

ട്രാവലിംഗിലും ഒഫീഷ്യല്‍ ട്രിപ്പുകള്‍ക്കിടയിലും റിഫ്രഷ് ആകാന്‍ വേണ്ടി മാത്രം ബുക്ക് ചെയ്യുന്ന ഹോട്ടല്‍ മുറികള്‍ക്ക് ഫുള്‍ഡേ റെന്റ് നല്‍കേണ്ടി വരുന്നത് പലപ്പോഴും നമ്മുടെ പോക്കറ്റ് കാലിയാക്കും. ഈ പ്രോബ്ലത്തിന് സൊല്യൂഷനുമായി എത്തിയിരിക്കുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റഡ് ആയ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന
ഹൊറ റൂംസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് മണിക്കൂര്‍ നിരക്കില്‍ റൂം എടുക്കാനുളള സൗകര്യമൊരുക്കുന്നത്.

വിവിധ നഗരങ്ങളിലെ ഹോട്ടല്‍ നെറ്റ് വര്‍ക്കുകളുമായി ചേര്‍ന്നാണ് ഹൊറ റൂംസ് പദ്ധതി നടപ്പിലാക്കുന്നത്. ഹൊറ റൂംസിന്റെ ആപ്പ് വഴി റൂം ബുക്ക് ചെയ്യാം. കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ് റൂം ലഭിക്കുക. ഉപയോഗിക്കുന്ന മണിക്കൂറുകള്‍ക്ക് അനുസരിച്ച് റെന്റ് നല്‍കിയാല്‍ മതിയാകും. കേരളത്തില്‍ അന്‍പതിലധികം ഹോട്ടലുകളില്‍ ഹൊറ റൂംസിന്റെ സേവനം ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ റൂം ബുക്ക് ചെയ്യാനുളള സൗകര്യവും വൈകാതെ നിലവില്‍ വരും.

സിഇഒ മുഹമ്മദ് ആരിഫിന്റെയും സിഒഒ ഷാഹിദ് പുത്തന്‍പീടിയാക്കലിന്റെയും നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്മെന്റിലും മാനേജ്മെന്റിലും ഫിനാന്‍സിലും ടെക്നോളജിയിലും എക്സ്പീരിയന്‍സ്ഡ് ആയ ആറ് ചെറുപ്പക്കാരാണ് ഹൊറ റൂംസിന് പിന്നില്‍. സമൂഹത്തിലെ റിയല്‍ പ്രോബ്ലം സോള്‍വ് ചെയ്യുന്നതിനൊപ്പം യാത്രയ്ക്കിടയിലെ ധനനഷ്ടവും സമയനഷ്ടവും കൂടിയാണ് ഹൊറ റൂംസ് കുറച്ചുതരുന്നത്.

സൗത്ത് ഇന്ത്യന്‍ നഗരങ്ങളിലും മുംബൈയിലും പൂനെയിലുമൊക്കെ വൈകാതെ ഹൊറ റൂംസ് ലഭ്യമാകും. വെബ് വേര്‍ഷനും ഫുള്‍ ഫ്ളഡ്ജ്ഡ് ആകുന്നതോടെ ഹോസ്പിറ്റാലിറ്റി സെക്ടറിലെ യൂസ്ഫുള്‍ സൊല്യൂഷന്‍ ആയി ഹൊറ റൂംസ് മാറും.

When people who are on travelling and official trips want to refresh for a few hours, they have no option but to book a hotel room for one day. For them, this is waste of money as they do not spend an entire day in the room. Here comes the Kozhikode-based startup ‘Hora Rooms’ with a solution to this problem! Hora Rooms has tie up with hotels across different cities. One can download the App from Play Store and use the services. The website version too will be launched soon. Horarooms is the only hotel aggregator which provides hourly hotel booking facility in the state. Hora rooms allows customers to book hotels for hours from a minimum of 3 hr to 12 hr.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version