കേരളം കാത്തിരിക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) പ്രൊജക്ട് നിലവില്‍ വരുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് തുറക്കുകയെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ക്വാളിറ്റി ബാന്‍ഡ് വിഡ്ത് ഉറപ്പിക്കുകയാണ് കെ-ഫോണിന്റെ പ്രധാന ഫോക്കസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍അയാം ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം. ശിവശങ്കര്‍ ഐഎഎസ്.
വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 100 Mbps ബാന്‍ഡ് വിഡ്ത് വേണമെങ്കിലും കോസ്റ്റ് എഫക്ടീവായി നല്കാന് കഴിയും. അതാണ് കെ-ഫോണ്‍ പദ്ധതിയുടെ പ്രധാന അഡ്വാന്റേജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പൂര്‍ണമായി കണക്ടഡ് സൊസൈറ്റിയാകുമ്പോള് വരുന്ന ബിസിനസ് ഓപ്പര്ച്യുണിറ്റികളില് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ റോളാണ് ഉളളതെന്നും എം. ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.
കെ-ഫോണ്‍ പോലൊരു വലിയ നെറ്റ്വര്‍ക്ക് വരുമ്പോള്‍ അതിലെ ബിസിനസ് ഓപ്പര്‍ച്യുണിറ്റി പ്രയോജനപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണം. കസ്റ്റമൈസ്ഡ് സൊല്യൂഷന്‍സ് അത് ഗ്രൂപ്പ് സൊല്യൂഷനോ വ്യക്തിഗത സൊല്യൂഷനുകളോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ബേസ്ഡ് സൊല്യൂഷന്‍സ് ആകാം. അത്തരം സൊല്യൂഷനുകള്ക്കുളള സ്പെയ്സ് ആണ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്. ആ സ്പെയ്സുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്നോളജി ഇന്നവേഷന്‍ കമ്പനികള്‍ക്കും അവസരമുണ്ട്. അതാണ് കെ-ഫോണ്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.