Maker Village -Workshop on microwave electronics:  An enlightening experience for entrepreneurs

ഇലക്ട്രോ മാഗ്‌നെറ്റിക് ഇന്റര്‍ഫെയ്സും ഇലക്ട്രോ മാഗ്‌നെറ്റിക് കോംപാറ്റിബിലിറ്റിയും സംബന്ധിച്ച അടിസ്ഥാന വിഷയങ്ങളില്‍ കൊച്ചി കളമശേരി മേക്കര്‍ വില്ലേജില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയേഴ്‌സിനും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതായി. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ പ്രൊഡക്ടുകളുടെ സര്‍ട്ടിഫിക്കേഷന് ആവശ്യമായ ഇഎംസി/ഇഎംഐ വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഇന്നവേറ്റേഴ്സും അറിയേണ്ട ബേസിക് ഫാക്ടേഴ്സാണ് വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

ഹൃദയത്തിലും തലച്ചോറിലും ഘടിപ്പിക്കുന്ന നാനോ യന്ത്രങ്ങളില്‍ വരെ ഇലക്ട്രോ മാഗ്നെറ്റിക് വേവ്‌സിലൂടെ എന്തൊക്കെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് ഉള്‍പ്പെടെയുളള ഇന്ററസ്റ്റിംഗ് ടോക്സ് സംരംഭകര്‍ക്ക് ഒരു ലേണിംഗ് എക്സ്പീരിയന്‍സ് കൂടിയായി. ഗവേഷണ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇല്ക്ട്രോണിക് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്ചുമായി(SAMEER) അസോസിയേറ്റ് ചെയ്താണ് പരിപാടി ഒരുക്കിയത്. പ്രൊഡക്ടിന്റെ ഡിസൈനും സര്‍ട്ടിഫിക്കേഷന്‍ നടപടികളും മാനുഫാക്ചറിംഗും അതില്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ്‌സും വിശദമാക്കുന്നതായിരുന്നു വര്‍ക്ക്‌ഷോപ്പ്.

സമീര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റുകളായ ഡോ. സഞ്ജയ് ബൈശാഖിയ, ജി മഹേഷ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. റെഗുലര്‍ വര്‍ക്ക്ഷോപ്പുകളിലൂടെയും സെമിനാറുകളിലൂടെയും ടെക്നോളജിയിലെ ലേറ്റസ്റ്റ് ഇന്നവേഷനുകളും ചെയ്ഞ്ചുകളും സംരംഭകരെ മനസിലാക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടികള്‍ മേക്കര്‍ വില്ലേജ് ഓര്‍ഗനൈസ് ചെയ്യുന്നത്. മേക്കര്‍ വില്ലേജ് സിഒഒ രോഹന്‍ കലാനി നേതൃത്വം നല്‍കി.

The workshop on Electromagnetic Interference and Electromagnetic Compatibility, held at Maker Village, Kalamassery, turned out to be a valuable learning experience for Startup entrepreneurs and engineers. The workshop extensively discussed the basic factors related to EMI and EMC that every entrepreneur should be aware of. The event was held in association with research institution Society for Applied Microwave Electronic Engineering and Research (SAMEER). Sessions were led by Mr G. Mahesh and Dr. Sanjay Baisakhiya, scientists from SAMEER, Chennai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version