ലീഡിംഗ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആക്സല്‍ പാര്‍ട്ണേഴ്സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്മെന്റിന് തയ്യാറെടുക്കുന്നു. channeliam.com ന് നല്കിയ അഭിമുഖത്തില്‍ ആക്സല്‍ പാര്‍ട്ണേഴ്സ് പ്രിന്സിപ്പാല് പ്രയാങ്ക് സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയാണ് ആക്സല്‍ പാര്‍ട്ണേഴ്സ് ടാര്‍ഗറ്റ് ചെയ്യുന്നത്. പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പ്രയാങ്ക് സ്വരൂപിന്റെ വാക്കുകള്‍.
ഐഐടികളിലും ഐഐഎമ്മിലും പഠിച്ചിറങ്ങിയവര്‍ നടത്തുന്ന കമ്പനികളില്‍ മാത്രമല്ല ആക്സല്‍ പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തുന്നതെന്ന് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമോ പ്രഫഷണല്‍ ക്വാളിഫിക്കേഷനോ മാത്രം നോക്കിയല്ല നിക്ഷേപം നടത്തുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ മാത്രമേ എന്‍ട്രപ്രണേഴ്സാകൂ എന്നില്ല. നല്ല ആശയവും അതിനോടുളള പാഷനുമാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് പ്രയാങ്ക് ചൂണ്ടിക്കാട്ടി.
SaaS, ഹെല്‍ത്ത്കെയര്‍, ഐടി സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിനായി ആക്സല്‍ പരിഗണിക്കുന്നുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പില്‍ ഏറെ പൊട്ടന്‍ഷ്യല്‍ ഉളള സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ ആക്സല്‍ നിക്ഷേപമിറക്കിയിരുന്നു. എന്റര്‍പ്രൈസിംഗ് സ്പിരിറ്റുളള ജനങ്ങളാണ് കേരളത്തില്‍. അതുകൊണ്ടു തന്നെ ഇവിടെ നിന്നും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രയാങ്ക് സ്വരൂപ് അഭിപ്രായപ്പെട്ടു.
Accel Partners, a leading investor, is all set to invest in more startups in Kerala. Accel Partners principal Prayank Swaroop confirmed this in an exclusive interview for channeliam.com. Consumer startups, SaaS, healthcare, and IT sectors are under the consideration of Accel for investment.