ഹോര്‍ലിക്സ് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ ബിസിനസ് മാഗസിനുകളില്‍ ജോബ് ആഡുകള്‍ക്കായി പരതുന്നത് കണ്ടാണ് അത്തരം പരസ്യങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന ചിന്ത സഞ്ജീവ് ബിക്ചന്ദാനിയുടെ മനസില്‍ കടന്നത്. ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങാന്‍ സഞ്ജീവിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. പുതിയ ഒരു ആശയം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളികളായിരുന്നു പിന്നീട് അഭിമുഖീകരിച്ചത്. ജോബ് സൈറ്റിനെ എത്രത്തോളം ഡിപ്പന്‍ഡ് ചെയ്യാന്‍ ഇവിടുത്തെ കമ്പനികള്‍ തയ്യാറാകുമെന്നതായിരുന്നു മുഖ്യചലഞ്ച്. പക്ഷെ സഞ്ജീവ് പിന്മാറിയില്ല. മാഗസിനുകളിലും ന്യൂസ് പേപ്പറുകളില്‍ നിന്നും കളക്ട് ചെയ്ത 1000 പരസ്യങ്ങളുമായി 1997 ഏപ്രിലില്‍ നൗക്രി ഡോട്ട് കോം ആരംഭിച്ചു.
ഗ്ലോബല്‍ ഐടി കമ്പനികള്‍ ഇന്ത്യന്‍ ജോബ് മാര്‍ക്കറ്റില്‍ പിടിമുറുക്കിയ കാലത്ത് പ്രതിഭാധനരായ ഇവിടുത്തെ യുവതലമുറയെ അവരിലേക്ക് എത്തിച്ച കണക്ടിംഗ് പ്ലാറ്റ്ഫോം ആയിരുന്നു സഞ്ജീവ് ബിക്ചന്ദാനി എന്ന എന്‍ട്രപ്രണറുടെ മനസില്‍ ഉദിച്ച നൗക്രി ഡോട്ട് കോം. തുടക്കത്തില്‍ മൂന്ന് വര്‍ഷം ശമ്പളം പോലും എടുക്കാന്‍ കഴിഞ്ഞില്ല. സ്വന്തം സംരംഭമെന്ന സ്വപ്നമാണ് സുരക്ഷിത ജോലി വേണ്ടെന്ന് വെച്ച് റിസ്ക് എടുക്കാന്‍ സഞ്ജീവിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമിലൂടെ പുതിയ നിറം നല്കിയ സംരംഭമായി നൗക്രി ഡോട്ട് കോം മാറി.
ഇന്ന് റിയല്‍ എസ്റ്റേറ്റിലും മാട്രിമോണിയല്‍, എഡ്യുക്കേഷന്‍ രംഗത്തും നൗക്രിയുടെ പേരന്റ് കമ്പനിയായ ഇന്‍ഫോ എഡ്ജ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഓണ്‍ലൈന്‍ സംരംഭങ്ങളുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ഇന്റര്‍നെറ്റ് കമ്പനിയാണ് സഞ്ജീവ് ബിക്ചന്ദാനിയുടെത്. ഇന്ത്യയിലെ 43 നഗരങ്ങളിലായി 62 ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരും ഇന്ന് ഇന്‍ഫോ എഡ്ജിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മകനെ ഡോക്ടറോ എന്‍ജിനീയറോ ആക്കണമെന്ന് പേരന്റ്സ് തീരുമാനിച്ചിടത്തുനിന്നും, എന്ട്രപ്രണറാകണമെന്ന തീരുമാനമെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സഞ്ജീവ് പറയും.
ലോകത്തെ വമ്പന്‍ കമ്പനികള്‍ക്ക് പിന്നില്‍ ഒരു എന്‍ട്രപ്രണറുടെ ലൈഫ് ഇന്‍വെസ്റ്റ്മെന്റ് കൂടിയുണ്ടെന്ന കാഴ്ചപ്പാടാണ് സഞ്ജീവ് ബിക്ചന്ദാനി പങ്കുവെയ്ക്കുന്നത്. സമൂഹത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാകണം എന്‍ട്രപ്രണേഴ്സ് എന്ന വലിയ തത്വവും. ലോകം ടെക്നോളജിയിലെ മാറ്റത്തിനൊത്ത് സഞ്ചരിക്കുമ്പോള്‍ സഞ്ജീവ് ബിക്ചന്ദാനിയെപ്പോലെ ദീര്‍ഘവീക്ഷണമുളള എന്‍ട്രപ്രണേഴ്സ് എന്നും പ്രചോദനവും ആവേശവുമാണ്.
Naukri.com, an internet platform, has been providing wings to the carrier dreams of Indian youth since mid 90s. At a time when global IT firms having wielded on Indian job market scenario, Naukri acted to be a link at relating skilled youth to international companies. The idea enrooted in the mind of Sanjeev Bikhchandani paved way to establish Naukri.com. Naukri.com started on in April, 1997 with collecting 1000 advertisements from Magazines.