Learn, Unlearn and Re-Learn, Byju Raveendran put forward formula to revamp Students and Education

പരീക്ഷകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ക്വസ്റ്റ്യനുകള്‍ സോള്‍വ് ചെയ്യാനുളള ട്രെയിനിംഗ് മാത്രമാണ് നിലവില്‍ സ്റ്റുഡന്റ്‌സിന് കിട്ടുന്നത്. പക്ഷെ ചോദ്യം ചോദിക്കാനാണ് അവരെ സജ്ജരാക്കേണ്ടതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ സിസ്റ്റമാണ് ഇന്ത്യയിലേത്. വിദ്യാര്‍ത്ഥികളെ സെല്‍ഫ് ലേണേഴ്‌സാക്കി മാറ്റുന്നതോടൊപ്പം അവര്‍ക്ക് ഒരു കണ്ടിന്യൂസ് പ്രോസസാക്കി അത് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. അത്തരത്തിലുളള മാറ്റമാണ് വരേണ്ടത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു ക്ലാസ് മുറിയും ഇന്നത്തെ ക്ലാസ് മുറികളും താരതമ്യം ചെയ്താല്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ഇന്നും നമ്മുടെ ക്ലാസ് മുറികള്‍ നോണ്‍ ഇന്ററാക്ടീവ് ആണ്. പല കുട്ടികളും ഇപ്പോഴും പുസ്തകത്തിലെ കാര്യങ്ങള്‍ അതേപടി മന:പ്പാഠമാക്കുകയാണ്. അത് മാറണം. പഠനം എളുപ്പമാക്കാനും അവര്‍ പഠിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുളള ഒരു ഓര്‍ഗാനിക് അപ്രോച്ച് മാത്രമാണ് പോംവഴി. അല്ലെങ്കില്‍ അത് കുട്ടികളുടെ മനസില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.

എക്‌സാമുകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രമാകരുത് പഠനം. വണ്‍ ഡയമെന്‍ഷണല്‍ ലേണേഴ്‌സിനെ മാത്രമാണ് അത് സൃഷ്ടിക്കുന്നത്. ശരിയായ ചോദ്യം ശരിയായ സമയത്ത് എങ്ങനെ ചോദിക്കണമെന്നുളള ട്രെയിനിംഗ് കൂടിയാകണം വിദ്യാഭ്യാസം. പരീക്ഷകള്‍ക്ക് വേണ്ടിയല്ല പഠിക്കുന്നതെന്നും ലൈഫ് ലോംഗ് അസറ്റാണെന്നും വിദ്യാര്‍ത്ഥികളെ മനസിലാക്കാന്‍ കഴിയണം.

ഗ്രാഡ്വേഷന്‍ കഴിഞ്ഞാല്‍ ഒരു ജോലിക്ക് കയറുകയും അതില്‍ തന്നെ ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷം തുടരുകയും ചെയ്തിരുന്ന രീതി മാറുകയാണ്. എഴുതുകയും വായിക്കുകയും മാത്രമല്ല ലേണ്‍, അണ്‍ലേണ്‍, റീലേണ്‍ എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവശ്യമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ഫ്യൂച്ചര്‍ കേരള സമ്മിറ്റിലാണ് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ബൈജു സംസാരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ അപ്ലിക്കേഷനിലൂടെ എഡ്യുക്കേഷന്‍ സെക്ടറില്‍ വലിയ ഡിസ്‌റപ്ഷന് വഴിതെളിച്ചതാണ് ബൈജൂസ് ലേണിംഗ് ആപ്പ്.

Byju Raveendran talking on radical changes of Education called on for an Organic Education System in India in which students are to come up as Self-Learners so that to make them inquisitive persons who keep on queries to know more about a thing.

Flaking our education system, Mr Byju opinionated that the class rooms are non-interactive and there is no difference to the Education system of today from that of a hundred years back classroom. Pointing out on derogative side of our Education systems, Mr Byju said a parrot like imitation is pursued in the class room where 80% students learn by-heart, even a logical subject like mathematics.

He admired India for its largest Education system in the world to have a student strength about 270 million that is more than that of China.That is the strength and limitation, at the same time for Nation like India the system should be altered with a new formula-Learn, Un-Learn and Re-Learn, Byju recommended. Byju’s founder and CEO – Byju Raveendran delivered his views on Education at #FUTURE Digital Summit held at Kochi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version