K.S.Y.W.B to handhold entrepreneurs with fund support, KEY Summit winners get the prize money

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓണ്‍ട്രപ്രണോറിയല്‍ യൂത്ത് സമ്മിറ്റ്-Key 2018ലെ സെലക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ നടന്ന കീ സമ്മിറ്റിന്റെ സമാപന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ട 5 നവീന ആശയങ്ങള്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്തു.

കീടനാശിനിമുക്ത കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന അമല്‍പ്രതാപ്, നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് മിതമായ വിലയ്ക്ക് ഫര്‍ണിച്ചര്‍ വാടകയ്ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാററ് ഫോം ഒരുക്കിയ ടിജോതോമസ്, പച്ചക്കറി കര്‍ഷകരില്‍ നി്ന്ന് നേരിട്ട ആവശ്യക്കാരിലെത്തിക്കുന്ന പ്രദീപ് പിഎസ് എന്നിവര്‍ക്ക് 50,000 രൂപ വീതവും, പൊതു സ്ഥലങ്ങളില്‍ അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രം ഒരുക്കുന്ന ധരിണി സുരേഷ്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇവരെ ഒരു കുടക്കിഴിൽ കൊണ്ടുവരുന്ന ഇര്‍ഷാദുള്‍ ഇസ്ലാം എന്നിവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കിയത്. സംരംഭത്തിലേക്ക് കടന്നു വരുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കിയ കീ സമ്മിറ്റിന്റെ ആദ്യ എഡിഷനില്‍ മികച്ച ആശയങ്ങള്‍ ഉള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു പറഞ്ഞു.

ജനുവരി 17, 18 തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന കീ സമ്മിറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300ലധികം തെരഞ്ഞെടുക്കപ്പെട്ട നവ സംരംഭകരും, സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തിരുന്നു.ഇതില്‍ നിന്നും സെലക്ട് ചെയ്യപ്പെട്ട 20 പേരാണ് ഗ്രീന്‍ റൂം പിച്ചിംഗില്‍ പങ്കെടുത്തത്.5 പേരെ കൂടാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗും, ഇന്‍കുബേഷന്‍ ഫെസിലിറ്റിയും, ഫണ്ടിംഗും യുവജനക്ഷേമബോര്‍ഡ് ഒരുക്കുമെന്ന് മെമ്പര്‍സെക്രട്ടറി ആര്‍എസ് കണ്ണന്‍ അറിയിച്ചു.ആല്‍ഡ്രിന്‍ വെഞ്ച്വേര്‍സ് ഉടമ റാഡോപോളാണ് വിജയികള്‍ക്കുള്ള ഫണ്ട് സ്പോണ്‍സര്‍ ചെയ്തത്. ഐടി കൂടാതെ കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവശ്യമായ ആശയങ്ങളും സ്റ്റാര്‍ട്ടപ്പുകളും സമ്മിറ്റില്‍ ഉണ്ടായിരുന്നു.

ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.മുരുകന്‍, ബോര്‍ഡ് അംഗം സന്തോഷ് കാല, കോളജ് ചെയര്‍മാന്‍ അജയ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രവി മോനോന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അന്‍സാരി മറ്റ് യുവജനക്ഷേമബോര്‍ഡ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ചാനല്‍ അയാം ഡോട്കോമായിരുന്നു കീ സമ്മിറ്റിന്റെ ഡിജിറ്റല്‍ മീഡിയ പാര്‍ട്ണര്‍.

The State Youth Welfare Board has distributed prize money to the start-ups who had been selected in bringing up innovative start-up ideas at Kerala Entrepreneurial Youth Summit-KEY which was held on January 2018 at the concluding function of KEY summit held at Thiruvananthapuram.The prize money, a purse of Rs 50,000, and Rs 25,000, conferred to the top five innovative start-up ideas.Despite the Key Summit offered backups to the twenty start-ups which were selected on green room pitch on mentoring, funding and incubation facilities.Amal Prathab who promotes start-up idea for pesticide-free agriculture, Tijo Thomas who aligned an on-line platform to sell furniture on low rate to the city dwellers, Pradeep PS who at collecting vegetables from farmers make avail to the wanted, Irshad Islam who brought differently abled under a common platform for their wellbeing, Dharani Suresh who has arranged breast feeding centre for mothers, were outstanding innovations got marked at Kerala Entrepreneurial youth summit.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version