India cannot win the goal of digital economy ignoring the major chunk of rural population

ലോകം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെയും പ്ലാസ്റ്റിക് കറന്‍സിയുടെയും നവയുഗത്തിലാണ്. പരമ്പരാഗത നാണയ വ്യവഹാര സങ്കല്‍പങ്ങള്‍ മാറിമറിയുകയും മണി ട്രാന്‍സാക്ഷന്റെ തോട്ട് പ്രൊസസ് തന്നെ ഡിസ്‌റപ്റ്റ് ചെയ്യുന്ന ബ്ലോക്ക് ചെയിനടക്കം യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍, ടെക്‌നോളജിയുടെ സൂപ്പര്‍ ഓപ്പര്‍ച്യുണിറ്റികള്‍ ആഗോള വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ട്രപ്രണേഴ്‌സിനെയും ഈ ദിശയില്‍ ഇന്നവേഷന്‍സിന് പ്രേരിപ്പിക്കുന്നതും ഈ മാറ്റങ്ങളാണെന്ന് ടെക്‌നോളി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി അലക്‌സ് ചൂണ്ടിക്കാട്ടുന്നു.

ക്യാഷ്ലെസ് ട്രാന്‍സാക്ഷനും ഡിജിറ്റല്‍ ഇടപാടുകളും മെട്രോ നഗരങ്ങള്‍ക്ക് പുറത്ത്, ഗ്രാമങ്ങളിലേക്ക് എത്തിയെങ്കിലേ സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ആശയത്തില്‍ ഇന്ത്യയ്ക്ക് വിജയമാക്കാന്‍ കഴിയൂ. വില്ലേജ് ബേസ്ഡ് ഇക്കോണമിയായ ഇന്ത്യയില്‍ ഗ്രാമങ്ങളെ മാറ്റിനിര്‍ത്തി സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളിലേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാന്‍ ഡിജിറ്റല്‍ ഇക്കോണമിയുടെ ബേസിക്സ് ഇനിയും ഇവിടെ ശക്തമാക്കേണ്ടതുണ്ട്.

ഗ്രാമങ്ങളിലെ ഉല്‍പാദനവും ഡിസ്ട്രിബ്യൂഷനും കണ്‍സംപ്ഷനും മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ഇക്കോണമിയില്‍ ട്രാന്‍സ്ഫര്‍മേഷന്‍ സാധ്യമാകൂ. ഇക്കാര്യത്തില്‍ ചൈന നടപ്പാക്കിയ മോഡല്‍ ലോകശ്രദ്ധ നേടിയതാണ്. അവിടെ ഗ്രാമതലത്തില്‍ വരെ മാനുഫാക്ചറിംഗ് ഇക്കോണമി വ്യാപിച്ചുകഴിഞ്ഞു. മൂന്ന് പതിറ്റാണ്ടോളമെടുത്താണ് അവര്‍ ഇത് സാധിച്ചെടുത്തത്. ഡിജിറ്റല്‍ ഇക്കോണമിയെന്ന കണ്‍സെപ്റ്റിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയും മാനുഫാക്ചറിംഗ് പ്രൊസസ് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം. അത്തരം ട്രാന്‍സ്ഫര്‍മേഷന്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഇനിയും നടന്നിട്ടില്ല. സാങ്കേതിക വിദ്യയെ ലളിതവല്‍ക്കരിക്കുകയും ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാക്കുകയും ചെയ്യുകയാണ് അതിന്റെ ആദ്യപടി. സ്മാര്‍ട്ട്സിറ്റികളുമായി കണക്ട് ചെയ്ത് മാനുഫാക്ചറിംഗ് ഹബ്ബുകളും ഇന്നവേഷന്‍ ഹബ്ബുകളും സജ്ജമാക്കുകയാണ് ചെയ്യേണ്ട മറ്റൊരുകാര്യം.

വീസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെയുളള പ്ലാസ്റ്റിക് കറന്‍സികള്‍ക്ക് പ്രൊമിനന്‍സ് വന്നതോടെ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടത് പുതിയ ഒരു കണ്‍സ്യൂമര്‍ ക്ലാസാണ്. ട്രാന്‍സാക്ട് ഓറിയന്റഡ് ഇക്കോണമിയിലേക്ക് നീങ്ങുകയും കറന്‍സിയെക്കാളുപരി തിംഗ് ബേസ്ഡ് ഇക്കോണമിയിലേക്ക് മാറുകയുമാണ് വേണ്ടത്. വികസനങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തുമ്പോള്‍ മാത്രമേ അത് പൂര്‍ണമാകൂവെന്ന വാക്കുകള്‍ക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version