Tencent all set to make investment on Indian start-ups; Likely to pump 5-15 Million dollar

സോഫ്റ്റ്ബാങ്കിനും ആലിബാബയ്ക്കും പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ചൈനയിലെ ഇന്റര്‍നെറ്റ് സര്‍വ്വീസ് കമ്പനിയായ ടെന്‍സെന്റ് ഒരുങ്ങുന്നു. ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യം വെച്ച് ഫണ്ടിറക്കാനാണ് ടെന്‍സെന്റിന്റെ പദ്ധതി. കണ്‍സ്യൂമര്‍, ലെന്‍ഡിംഗ്, സോഷ്യല്‍ മീഡിയ, ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. 5 മുതല്‍ 15 മില്യന്‍ ഡോളര്‍ വരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുതല്‍മുടക്കാനാണ് ടെന്‍സെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചാണ്.

1998 ല്‍ സ്ഥാപിച്ച ടെന്‍സെന്റ് ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ സ്ഥാപനമാണ്. ചൈനയില്‍ പോപ്പുലറായ വീചാറ്റ് മെസേജിംഗ് ആപ്പ് ഉള്‍പ്പെടെ ടെന്‍സെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്ടുകളാണ്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ട്, ഒല, ഹൈക്ക് തുടങ്ങിയ ഇന്ത്യന്‍ ടെക്‌നോളജി സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പുകളില്‍ ടെന്‍സെന്റ് നിക്ഷേപം നടത്തിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ ചൈനയ്ക്ക് പിന്നിലെത്തുന്ന എമേര്‍ജിംഗ് മാര്‍ക്കറ്റായിട്ടാണ് ഇന്ത്യയെ ടെന്‍സെന്റ് വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്താണ് ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യമിട്ടുളള പുതിയ നീക്കം.

496.25 ബില്യന്‍ ഡോളറാണ് ടെന്‍സെന്റിന്റെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍. ലോകത്തെ അഞ്ചാമത്തെ വലിയ ഇന്റര്‍നെറ്റ് കമ്പനിയാണിത്. നിലവില്‍ 1.3 ബില്യന്‍ ഡോളറോളം ഇന്ത്യയിലെ ഓപ്പറേഷന്‍സിനും സ്റ്റാര്‍ട്ടപ്പുകളിലുമായി ടെന്‍സെന്റ് മുതല്‍മുടക്കിയിട്ടുണ്ട്. 2015 ഓഗസ്റ്റിലായിരുന്നു ടെന്‍സെന്റിന്റെ ആദ്യ നിക്ഷേപം ഇന്ത്യയിലെത്തിയത്. ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം പ്രാക്ടോ ടെക്‌നോളജീസില്‍ 90 മില്യന്‍ ഡോളറാണ് അന്ന് നിക്ഷേപിച്ചത്.

Chinese company Tencent, worlds 5th internet service providers which is owned a capital worth 496.25 billion dollar is reportedly all set to make investments on early stage Indian start-ups.
Tencent is likely to spend 5 to 15 million dollar on Indian early stage ventures on consumer lending, social media marketing and gaming. Evaluating India, the biggest consumer market after China over the next decade, Tencent prepares to invest on early stage Indian start-ups.
Tencent, which is shown fast growth over a short span in China, made investment on OLA and Flip Kart, Indian technology sector start-ups. Since its debut investment of 90million on a digital health platform in 2005, Tencent has already invested 13 billion in India so far.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version