Mr V.K Mathews, IBS founder : Technology breaks conventional business boundaries

ജീവിതത്തിലും ബിസിനസിലും ടെക്‌നോളജിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ടെക്‌നോളജിയുടെ വ്യാപനത്തോടെ ബിസിനസിന്റെ അതിരുകള്‍ ഇല്ലാതാവുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഐബിഎസ് ഗ്രൂപ്പ് ഫൗണ്ടറും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്. ടെക്‌നോളജി ബെയ്‌സ് ചെയ്തുളള കമ്പനികളുടെ വളര്‍ച്ച നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് മുന്നില്‍ നില്‍ക്കുന്ന ഇരുപത് റീട്ടെയ്ല്‍ ബാങ്കിംഗ് കമ്മ്യൂണിറ്റികള്‍ നോക്കിയാല്‍ പേമെന്റ് സര്‍വ്വീസ് സ്ഥാപനങ്ങളുടെ മേധാവിത്വം കാണാം. പേപാല്‍, ഫെയ്‌സ്ബുക്ക്, ആലിബാബ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പുതിയ അറ്റാക്കേഴ്‌സ് കടന്നുവരുന്നുവെന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായിട്ടാണ് ആമസോണ്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ലൊജിസ്റ്റിക് പ്രൊവൈഡര്‍മാരായി അവര്‍ മാറി. ബിസിനസിന്റെ സെയ്ഫ് സോണില്‍ നിന്നും അതിരുകളില്ലാത്ത രീതിയിലേക്ക് അത് മാറിയിരിക്കുന്നു.

ടെക്‌നോളജിയെ ബിസിനസ് സെക്ടര്‍ മുന്‍പത്തെക്കാള്‍ അഡോപ്റ്റ് ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ റീച്ച് ഇന്ന് ബിസിനസില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന് അടുത്ത കാലത്താണ് ഇത്രയേറെ പ്രചാരം ലഭിച്ചത്. എന്നാല്‍ ബിസിനസിന്റെ റീച്ച് ഉയര്‍ത്തുന്നതില്‍ ഉള്‍പ്പെടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന് കാര്യമായ പങ്ക് വഹിക്കാനാകുമെന്ന് തെളിഞ്ഞുകഴിഞ്ഞു.

മാനുഫാക്ചറിംഗ് സെക്ടറില്‍ 3 ഡി പ്രിന്റിംഗിന്റെ കടന്നുവരവും വിപ്ലവകരമായ മാറ്റത്തിനാണ് വഴിയൊരുക്കുന്നത്. 3 ഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ചുളള അഡിഡാസിന്റെ പരീക്ഷണത്തില്‍ ഡിസൈന്‍ മുതല്‍ ഷിപ്പിംഗ് വരെയുളള പ്രൊസസുകള്‍ക്ക് എടുത്തിരുന്ന സമയപരിധി 18 മാസത്തില്‍ നിന്ന് 4 മാസത്തിലേക്ക് ചുരുങ്ങിയിരുന്നു. ബിസിനസില്‍ ടെക്‌നോളജി വരുത്തിയ പോസിറ്റീവ് ഇംപാക്ട് ഇതൊക്കെയാണ്.

The impact of technological advancement on life and business is tremendous and it helps break all conventional business boundaries.
V K Mathews, founder and executive chairman of IBS group pointed out, the boundaries of business is nullified by the rambling technological advancement. In the current business scenario, forerunners are payment services, like Paypal, Face book, Alibaba, for instance Amazon, started as an E-Commerce platform, now, the worlds ’biggest logistic providers.

He admired technological advancement that helps expand business and reduce operational cost. Citing the instance of 3D printing on smart manufacturing, which reduced work duration from 18 to 4 months, Mathews lauded the advantage of technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version