Majestic opening for KMA management convention

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ആനുവല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ സംസ്ഥാനത്തെ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ശേഷിയുളള മാനേജ്‌മെന്റ് ലീഡേഴ്‌സിന്റെ കൂടിച്ചേരലിനാണ് വേദിയായത്. കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്‌സണാലിറ്റി മഹാത്രിയ റായ്, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും പത്മശ്രീ ജേതാവുമായ ടി.വി മോഹന്‍ദാസ് പൈ, എച്ച്ആര്‍ മാനേജ്‌മെന്റ് എക്്‌സ്‌പേര്‍ട്ട് വാസന്തി ശ്രീനിവാസന്‍, സംസ്ഥാന ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ഡെലിഗേറ്റുകളുമായി സംവദിച്ചു.

ലോകം വലിയ ഡിസ്‌റപ്ഷനുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടി. 2030 ഓടെ ഈ മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപമെത്തിക്കുന്നതില്‍ കെഎംഎ പോലുളള മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസ്‌റപ്റ്റീവ് വേള്‍ഡില്‍ ഇന്നവേറ്റീവ് ലീഡേഴ്‌സ് മാത്രമല്ല സോഷ്യല്‍ റെസ്‌പോണ്‍സിബിളായ ലീഡേഴ്‌സിനും പ്രാധാന്യമുണ്ടെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌റപ്ഷനുകളെക്കുറിച്ചുളള സജീവ ചര്‍ച്ചയ്ക്കാണ് ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ പകിട്ടില്‍ കെഎംഎ ചുക്കാന്‍ പിടിച്ച കണ്‍വെന്‍ഷന്‍ വേദിയായത്. രണ്ട് ദിവസത്തെ കണ്‍വെന്‍ഷനില്‍ ഇരുപതിലധികം സ്പീക്കേഴ്‌സാണ് ഡെലിഗേറ്റുകളുമായി സംവദിക്കുക. ലീഡര്‍ഷിപ്പും ഇന്നവേഷനും ഇംപാക്ട്ഫുള്‍ എന്‍ട്രപ്രണര്‍ഷിപ്പുമാണ് ഇക്കുറി കണ്‍വെന്‍ഷന്‍ ഫോക്കസ് ചെയ്യുന്നത്. മാറുന്ന കാലത്തെ എന്‍ട്രപ്രണര്‍ഷിപ്പും ഡിസ്‌റപ്റ്റഡ് വേള്‍ഡിലെ ലീഡര്‍ഷിപ്പും ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഡിസ്‌കഷനുകള്‍ നടക്കും.

ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെയും സംസ്ഥാനത്തെ മറ്റ് മാനേജ്മെന്റ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് കെഎംഎ കണ്‍വെന്‍ഷന്‍ ഒരുക്കിയത്. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഓണററി സെക്രട്ടറി മാധവ് ചന്ദ്രന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version