Masala Box- A kitchen with a perfect mix of technology, taste and tradition.

മസാല ബോക്സ് ഒരു സൊല്യൂഷനാണ്. നല്ല ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ക്ലിക്കില്‍ വീട്ടമ്മമാര്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സംരംഭം. ഹര്‍ഷ തച്ചേരിയെന്ന വുമണ്‍ എന്‍ട്രപ്രണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ തുടക്കം കുറിച്ച സംരംഭം ഇന്ന് ബെംഗലൂരുവിലും സജീവമായിക്കഴിഞ്ഞു.

സാധാരണ ചെയ്യുന്നതുപോലെ ഓണ്‍ലൈന്‍ ഡെലിവറിക്കായി ഒരു കിച്ചന്‍ സെറ്റ് ചെയ്ത് അവിടെ കുക്ക് ചെയ്ത് വിഭവങ്ങള്‍ സെര്‍വ്വ് ചെയ്യുന്ന രീതിയല്ല ഹര്‍ഷ പരീക്ഷിച്ചത്. കുക്കിംഗിനോട് പാഷനുളള അതില്‍ ഇന്ററസ്റ്റുളള വീട്ടമ്മമാരുടെ ഒരു ഗ്രൂപ്പിനെ എന്‍ഗേജ്ഡ് ആക്കിയാണ് മസാല ബോക്സിന് ഹര്‍ഷ രൂപം നല്‍കിയത്. കാരണം വീട്ടിലെ രുചിയും മണവുമാണ് മസാല ബോക്സിലൂടെ കസ്റ്റമേഴ്സിലേക്ക് എത്തുന്നത്. ഈ വീട്ടമ്മമാരുടെ കൈപ്പുണ്യത്തിന് ടെക്നോളജിയുടെ മേമ്പൊടി കൂടി ചേര്‍ക്കുകയായിരുന്നു ഹര്‍ഷ തച്ചേരിയെന്ന എന്‍ട്രപ്രണര്‍.

ഓരോ വീടിനെയും കണക്ട് ചെയ്ത് കൊണ്ടുളള വിഭവങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ കസ്റ്റമേഴ്‌സിലേക്കെത്തിക്കുന്ന പ്രോസസ് വളരെ കരുതലോടെയാണ് ഹര്‍ഷ ഇംപ്ലിമെന്റ് ചെയ്യുന്നത്. റെഗുലര്‍ കസ്റ്റമേഴ്സിന് ഓരോ ദിവസവും മസാല ബോക്സ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യണമെന്നില്ല. ഡെയ്ലി മീല്‍സ് പ്ലാന്‍ തെരഞ്ഞെടുക്കാനും പ്രിഫറന്‍സ് നല്‍കാനുമുളള ഓപ്ഷന്‍ ഉണ്ട്. കസ്റ്റമേഴ്സിന്റെ ടേസ്റ്റ് മനസിലാക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സേവനവും ഹര്‍ഷ വിനിയോഗിക്കുന്നു.

ടീമില്‍ ഷെഫ് ആകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ അടുക്കളയും മറ്റും പരിശോധിച്ച് ഹൈജീനിക് സ്റ്റാന്‍ഡേര്‍ഡ് ഉറപ്പിച്ച ശേഷമാണ് തെരഞ്ഞെടുക്കുക. ഇതിനായി മസാല ബോക്സിന്റെ ഇന്‍സ്പെക്ഷന്‍ ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ടെക്‌നോളജി അപ്‌ഡേഷനിലൂടെ ഫുഡ് സെര്‍വിംഗ് കൂടുതല്‍ വൈവിധ്യവല്‍ക്കുകയാണ് മസാല ബോക്‌സ് ടീം.

The ease at getting fresh, hygienic, homely food amid grown fast food culture, is a luring passion to any person who love food. Connecting food to the warm link of home, Harsha Thachery found online destination Masala Box, where food is cooked by a group of women in their kitchens. Masala Box online food destination reach out food to the customers by digital platform at linking group of women and each of them become the basic unit of Masala Box. Masala Box ensures hygiene by checking the kitchen of each chef before selecting them to the team. Harsha mixed technology with traditional lunch box and implemented with utmost diligence to give varied cuisines of Masala Box .Currently Masala Box hubs function in Kochi and Bangalore.

How to build a startup team ?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version