A robot ​from Kerala startup to put an end on uncivilized social practice of manual scavenging

മാന്‍ഹോള്‍ ക്ലീനിംഗിന് വികസിതരാജ്യങ്ങള്‍ മെക്കനൈസ്ഡ് സിസ്റ്റം ഉപയോഗിക്കുമ്പോഴും ഇന്ത്യയില്‍ മനുഷ്യര്‍ സീവേജില്‍ മുങ്ങിത്താണ് കൈകൊണ്ട് വേസ്റ്റ് വാരിയെടുത്താണ് വൃത്തിയാക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഇന്നവേഷനായി ഈ പ്രോബ്ലത്തിന് സൊല്യൂഷനാകുകയാണ് ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ ജെന്‍ റോബോട്ടിക്‌സ് ഇന്നവേഷന്‍സ് ഡെവലപ് ചെയ്ത ബാന്‍ഡിക്കൂട്ട് കേരളത്തിനും ഇന്ത്യയ്ക്ക് മുഴുവനും പ്രയോജനപ്പെടുത്താവുന്ന മോഡലാണ്.

മലപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളജില്‍ പഠിച്ച ഒരു സംഘം യുവ എന്‍ജിനീയര്‍മാരാണ് ഈ ഇന്നവേഷന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ തിളക്കമുളള ഒരു ഇന്നവേഷനായി ഇതിനോടകം ബാന്‍ഡിക്കൂട്ട് മാറിക്കഴിഞ്ഞു.

ഓരോ വര്‍ഷവും നിരവധി പേരാണ് ഇന്ത്യയില്‍ മാന്‍ഹോള്‍ അപകടങ്ങളില്‍ മരിക്കുന്നത്. 2015 നവംബറില്‍ കോഴിക്കോട് മാന്‍ഹോള്‍ ക്ലീന്‍ ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട ആളെ രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ നൗഷാദ് മരിച്ചത് കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഈ സംഭവമാണ് ജീവന്‍ പണയം വെച്ച് മരണക്കയത്തിലേക്കിറങ്ങുന്ന മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുകയെന്ന വിപ്ലവകരമായ ആശയത്തിലേക്ക് ഈ യുവ എന്‍ജിനീയര്‍മാരുടെ ചിന്ത വഴിതിരിച്ചുവിട്ടത്.

ഇന്ത്യയില്‍ പലയിടത്തും ഇന്നും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളില്‍ അടിച്ചേല്‍പിക്കപ്പെട്ട ക്രൂരമായ ജോലിയാണ് മാന്‍ഹോള്‍ ക്ലീനിംഗ്. മാന്‍ഹോളുകള്‍ ക്ലീന്‍ ചെയ്യാന്‍ വേണ്ടി ഇറങ്ങുന്ന മനുഷ്യര്‍ക്ക് അതിനുളളിലുളള ടോക്സിക് ലെവല്‍ എന്താണെന്ന് അറിയാനുളള യാതൊരു മാര്‍ഗവും നിലവിലില്ല. പലപ്പോഴും അപകടം കൂടാതെ കരയ്ക്കുകയറുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ജെന്‍ റോബോട്ടിക്സിലെ എന്‍ജിനീയര്‍മാരുടെ ഒരു സംഘം ഇതിന് സൊല്യൂഷന്‍ കണ്ടെത്താന്‍ ഇറങ്ങുകയായിരുന്നു. ആശയവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ സമീപിച്ചപ്പോള്‍ പൂര്‍ണ പിന്തുണ ലഭിച്ചു. പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് സ്റ്റേജിലെത്തിയപ്പോള്‍ വാട്ടര്‍ അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. പിന്നീട് വാട്ടര്‍ അതോറിറ്റിയുടെ കൂടെ സഹകരണത്തോടെയായിരുന്നു പ്രൊഡക്ട് ഡെവലപ് ചെയ്തത്.

ഭൂമിയുടെ അടിയിലേക്ക് എത്ര വേണമെങ്കിലും കടന്നു ചെല്ലാന്‍ കഴിയുന്ന കണ്‍സെപ്റ്റിലാണ് റോബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് ബാന്‍ഡിക്യൂട്ട് എന്ന പേരും നല്‍കിയത്. സ്‌പൈഡര്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള ബാന്‍ഡിക്കൂട്ടിന്റെ ഭാഗങ്ങള്‍ മാന്‍ഹോള്‍ ക്ലീനിംഗിന് അനുയോജ്യമായ വിധത്തില്‍ ഡെവലപ് ചെയ്തതാണ്.

Interesting Story : റോബോട്ടിക് ടെക്‌നോളജിയില്‍ ഒടുങ്ങാത്ത പാഷനുമായി ഒന്‍പത് വയസുകാരന്‍….

സ്‌പൈഡര്‍ യൂണിറ്റിന്റെ എക്‌സ്റ്റേണല്‍ ഡയമീറ്റര്‍ 45 സെന്റീമീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ എക്‌സ്പാന്‍ഡ് ചെയ്യാം. മാന്‍ഹോളുകളിലെ സോളിഡ് വേസ്റ്റുകള്‍ കോരിയെടുത്ത് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബക്കറ്റിലേക്ക് മാറ്റുന്നു. 10 മുതല്‍ 20 കിലോ വരെ ഭാരം ലിഫ്റ്റ് ചെയ്യാന്‍ ശേഷിയുളളതാണ് ഈ ബക്കറ്റ് സിസ്റ്റം.
Also Read :അസിമോവ് റോബോട്ട്

വിമല്‍ ഗോവിന്ദ്, റഷീദ് എന്നീ യുവ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ലാബിലാണ് ബാന്‍ഡിക്കൂട്ട് ട്രയല്‍ പൂര്‍ത്തിയാക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന അറപ്പുളവാക്കുന്ന നഗരമാലിന്യത്തിലേക്ക് മുങ്ങാംകുഴിയിട്ട് ഡ്രെയിനേജിലെ മലിനജലപ്രവാഹം സുഗമമാക്കുന്ന മനുഷ്യര്‍ ബാന്‍ഡിക്കൂട്ടിന്റെ വരവോടെ പഴയ കഥയാകുകയാണ്. കേരളത്തില്‍ നടക്കുന്ന സൊഷ്യലി റിലവന്റായ ഇന്നവേഷനുകള്‍ക്ക് ഒരു റോള്‍മോഡല്‍ കൂടിയാണ് ബാന്‍ഡിക്കൂട്ട്.

Manhole scavenging, an unabashed social injustice imposed on socially backward class of people over decades. The manhole cleaners, remove the clogged waste from sewer holes manually by plunging in to it, this primitive system is in practice in India even currently, while developed countries use mechanized system for unclogging sewer.

Bandicoot, a robot ​developed by a Kerala startup company ​to alter the very name manhole to robohole, designed with an intention to put an end to manhole scavenging, In the backdrop of strong demands from all corners to implement law to curb this uncivilized social practice, the significance of Bandicoot is uncountable.

Genrobotics, a start-up by group of engineering graduates, with the support Kerala start-up mission
​​an​d ​KWA (Kerala Water Authority) brought out Bandicoot to address a poignant social issue. Following wide scale recognition received by Bandicoot in Kerala, offers from neighbouring states, Karnataka and Tamil Nadu already arrived for the robot.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version