റോബോട്ടുകളുടെ മെയ്ക്കിംഗ് പാഷനായി മാറ്റിയെടുത്ത ഒന്‍പത് വയസുകാരന്‍. എറണാകുളം സ്വദേശി സാരംഗ് സുമേഷിന് റോബോട്ടും ടെക്‌നോളജിയുമൊക്കെ കുഞ്ഞുമനസില്‍ തോന്നുന്ന കൗതുകമല്ല. ഒന്‍പത് വയസിനുളളില്‍ സാരംഗ് ഉണ്ടാക്കിയെടുത്ത റോബോട്ടുകളുടെ ആശയങ്ങള്‍ മാത്രം മതി ഈ കൊച്ചുമിടുക്കന്റെ ടെക് ടാലന്റ് മനസിലാക്കാന്‍.

വീട്ടുജോലിയില്‍ അമ്മയെ സഹായിക്കുന്ന ക്ലീനിംഗ് റോബോട്ട്, അപകടത്തില്‍പെടുന്ന വാഹനങ്ങളില്‍ വൈബ്രേഷന്‍ ഇഫക്ട് കൊണ്ട് താനേ അണ്‍ലോക്ക് ആകുന്ന സ്മാര്‍ട്ട് സീറ്റബെല്‍റ്റ്, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വേണ്ടി സെന്‍സറുകള്‍ ഘടിപ്പിച്ച വോക്കിംഗ് സ്റ്റിക്ക് തുടങ്ങി ഇലക്ട്രോണിക് ക്ലോക്ക് വരെ സാരംഗിന്റെ മനസില്‍ പിറന്ന ആശയങ്ങളാണ്. നാലാം വയസില്‍ റോബോട്ടിക്ക് എഞ്ചിനീയറിംഗില്‍ കാണിച്ച താല്‍പ്പര്യം മാത്രം മതിയായിരുന്നു സാരംഗിന്റെ ടെക്നോളജി ഫയര്‍ അളക്കാന്‍. അച്ഛന്‍ വാങ്ങിക്കൊടുത്ത റോബോട്ടിക് കിറ്റ് ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണം. ഇന്ന് കേരളത്തിന്റെ ഫ്യൂച്ചര്‍ ഇന്നവേറ്റീവ് കമ്മ്യൂണിറ്റിയിലെ പ്രോമിസിംഗ് പെര്‍ഫോര്‍മറായി സാരംഗ് മാറിക്കഴിഞ്ഞു.

Also Read ബാന്‍ഡിക്കൂട്ട് റോബോട്ട്

സിലിക്കണ്‍ വാലിയില്‍ 2016 ല്‍ നടന്ന ലോകത്തെ ഏറ്റവും വലിയ മേക്കര്‍ ഫെയറില്‍ യംഗസ്റ്റ് എക്‌സിബിറ്ററായിരുന്നു ഈ ലിറ്റില്‍ ഇന്നവേറ്റര്‍. കേരളത്തിനകത്തും പുറത്തും നടക്കുന്ന ടെക്‌നോളജി സമ്മിറ്റുകളിലും മേക്കര്‍ ഫെയറുകളിലും ടോക്ക്‌ഷോകളിലുമൊക്കെ സാരംഗ് ഇന്ന് സജീവസാന്നിധ്യമാണ്. റോബോട്ടിക്‌സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും കോര്‍ത്തിണക്കി സോഷ്യലി റിലവന്റായ ഇന്നവേറ്റീവ് ഐഡിയകളിലൂടെ ടെക്‌നോളജി കമ്മ്യൂണിറ്റിക്ക് ഇന്‍സ്പിരേഷനായി മാറിക്കഴിഞ്ഞു സാരംഗ്.

ഇലക്ട്രോണിക്‌സ് എന്‍ജിനീയറായ അച്ഛന്‍ സുമേഷ് സുഭാഷും അമ്മ ശ്രീജയയുമാണ് സാരംഗിന്റെ ഇന്നവേഷനുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നത്. റോക്കറ്റ് സയന്റിസ്റ്റാകണമെന്നാണ് സാരംഗിന്റെ സ്വപ്നം. സാരംഗിനെപ്പോലുളള പ്രതിഭകളാണ് നെക്‌സ്റ്റ് ജനറേഷന്‍ ടെക്‌നോളജിയില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതും.

കറണ്ട് ബില്ല് കണ്ട് കണ്ണ് തള്ളണ്ട

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version