നാച്ചുറല്‍ കലാമിറ്റീസ് നേരിടുന്നതില്‍ കേരളം എത്രത്തോളം പ്രിപ്പേര്‍ഡ് ആണ്? ആവര്‍ത്തിച്ചുളള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പലപ്പോഴും കേരളം ഇന്നും പകച്ചുനില്‍ക്കുകയാണ്. ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടി. വിദേശരാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളും ടെക്നോളജി എന്റര്‍പ്രൈസുകളും ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ശ്രദ്ധേയ സേവനം നടത്തുമ്പോള്‍ കേരളത്തില്‍ ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഇവര്‍ കാഴ്ചക്കാരായി നില്ക്കുന്ന സ്ഥിതിയാണ് ഇന്നും. ടെക്നോളജി സകല മേഖലയിലും വലിയ പങ്ക് വഹിക്കുന്ന കാലത്തുപോലും ഇവരുടെ സേവനം വേണ്ട വിധത്തില്‍ കേരളം പ്രയോജനപ്പെടുത്തുന്നില്ല.
സാങ്കേതിക സന്നാഹങ്ങളിലും സംവിധാനങ്ങളിലും പിന്നിലല്ലെങ്കിലും വ്യക്തമായ മുന്നൊരുക്കങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ കേരളത്തിന് മിക്കപ്പോഴും തിരിച്ചടിയാകുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ടെക്നോളജി സംരംഭങ്ങള്‍ക്ക് കൂടുതല്‍ കോണ്ട്രിബ്യൂഷന് നല്‍കാനാകുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. പ്രകൃതിക്ഷോഭങ്ങള്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷനും, ദുരന്തത്തില്‍ അകപ്പെടുന്നവരെ ട്രാക്ക് ചെയ്യാനുളള സംവിധാനങ്ങളും ഡിസാസ്റ്റര്‍ റിലീഫ് കിറ്റുകളുമൊക്കെ പരീക്ഷിക്കാവുന്ന സാധ്യതകളാണ്.
കാലവര്‍ഷക്കെടുതികള്‍ക്ക് പുറമേ പ്രകൃതിക്ഷോഭ സാധ്യതയുമുളള കേരളത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റിന് സജ്ജമായ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍തലം മുതല്‍ ദുരന്ത ലഘൂകരണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഇന്റര്‍നെറ്റ് ബേസ്ഡ് ആയ മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സുകളും ഇതിനായി പ്രയോജനപ്പെടുത്തണം. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും കുട്ടികളെ ഇത് സഹായിക്കും.
കോതമംഗലം എംഎ കോളജില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ മുരളി തുമ്മാരുകുടി, ഐഐടി കാണ്‍പൂരില്‍ നിന്നും എന്‍വയോണ്‍മെന്റ് എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും പിഎച്ച്ഡിയും നേടി. 2003 ലാണ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. മുരളി തുമ്മാരുകുടിയെപ്പോലുളള അനുഭവ സമ്പന്നരുടെ അറിവുകളാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ കേരളം പ്രയോജനപ്പെടുത്തേണ്ടതും.
Though occupied with technological facilities, Kerala incur set back on disaster management, owing to the scarcity of plan and preparation. In foreign countries, startups and technology enterprises provide distinctive service on disaster management. Kerala, still an inactive on looker in front of calamities. We should think on our preparations to face calamities, reminds Muralee Thummarukudy, UN environment programme disaster risk reduction chief. It is imperative to develop a future generation facilitated to tackle disasters in Kerala, where besides monsoon riots, sustains possibility of natural calamities. From experience, Muralee thummarukudy stresses on Technological ventures in contributing more to disaster management.