കസേര അസംബിള്‍ ചെയ്യുന്ന റോബോട്ട്. ഫര്‍ണീച്ചര്‍ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇന്നവേഷന്‍ പിന്നില്‍ സിംഗപ്പൂരിലെ നാന്യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ റിസേര്‍ച്ചേഴ്സാണ്. പാര്‍ട്സുകള്‍ കൊടുത്താല്‍ 8:55 മിനിറ്റില്‍ റോബോട്ട് കസേര അസംബിള്‍ ചെയ്തു തരും. പാര്‍ട്സ് മാറിപ്പോകാതിരിക്കാനും കൃത്യമായി കണ്ടെത്തി ഉറപ്പിക്കാനും സഹായിക്കുന്ന 3 D ക്യാമറ കണ്ണുകളും സെന്‍സറുകളും 100 ശതമാനം പേര്‍ഫെക്ഷന്‍ ഉറപ്പ് നല്കുന്നു.
കസേരയുടെ പാര്‍ട്സുകള്‍ ക്യാമറ കണ്ണുകളുടെ സഹായത്തോടെ മൂന്ന് സെക്കന്‍ഡിനുളളില്‍ കണ്ടെത്തും. തുടര്‍ന്നാണ് ഫിക്സ് ചെയ്യുക. ബള്‍ക്ക് പ്രൊഡക്ഷനില്‍ മനുഷ്യര്‍ വിനിയോഗിക്കുന്നതിലും കുറച്ച് സമയം മതിയെന്നതാണ് റോബോട്ടിക് സിസ്റ്റത്തിന്റെ പ്രത്യേകത. റെഡി ടു അസംബിള്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ IKEA യ്ക്ക് വേണ്ടിയാണ് റോബോട്ട് നിര്‍മിച്ചത്.
മനുഷ്യരുടേതിന് സമാനമായ രണ്ട് റോബോട്ടിക് കൈകള്‍ ഉപയോഗിച്ചാണ് കസേര അസെംബിള്‍ ചെയ്യുന്നത്. പാര്‍ട്സുകള്‍ പിക്ക് ചെയ്യാനും ഫിക്സ് ചെയ്യാനും എത്ര ഫോഴ്സ് വിനിയോഗിക്കണമെന്ന് കമാന്‍ഡ് ചെയ്യുന്നത് സെന്‍സറുകളാണ്. കൂടുതല്‍ ഫോഴ്സ് വിനിയോഗിച്ച് ഫര്‍ണീച്ചറുകള്‍ക്ക് കേടുപാട് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത അസംബ്ലിംഗ് ഇന്‍സ്ട്രക്ഷനുകള്‍ ബെയ്സ് ചെയ്താണ് റോബോട്ട് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ പിഴവുകള്‍ ഒഴിവാക്കാനാകും.
Opening nascent wonders on technology, story of a robot make chairs, comes out. Provided with parts, chairs are assembled within 8.55 minutes, that too in utmost perfection. Researchers at Nanyang Technological University in Singapore brought this innovation to pave way for revolutionary change on furniture industry.Enabled by 3D camera and sensors, the robot make faster and perfect attempt on production. By three seconds, robot detects the parts of chairs, then starts function, too short a time spends on production rather than compared to human effort. The robot, produced for IKEA, Ready to assemble furniture brand, assemble chairs by hands similar to that of human hands. The sensors command on how much force to have exerted on assemble so as to ensure production intact. The assembling instructions programmed on the robot helps avoid drawbacks on the product.