Happy news for Gmail users! Google brings up user-friendly make overs on Gmail

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കി സ്മാര്‍ട്ടായിരിക്കുകയാണ് ഗൂഗിളിന്റെ ഇ-മെയില്‍ സര്‍വ്വീസായ ജി മെയില്‍. യൂസര്‍ ഫ്രണ്ട്‌ലിയായ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ക്ക് പുറമേ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാണ് ജി മെയിലിന്റെ മാറ്റങ്ങള്‍. റെസ്‌പോണ്ട് ചെയ്യാന്‍ വിട്ടുപോകുന്ന ഇ മെയിലുകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതും
ഫോളോഅപ്പ് മെയിലുകളെക്കുറിച്ചും അലര്‍ട്ട് മെസേജുകള്‍ നല്‍കുന്നതുമുള്‍പ്പെടെയുളള ഫീച്ചറുകളാണ് എടുത്തുപറയേണ്ട പ്രത്യേകതകള്‍.

നേരത്തെ മൊബൈല്‍ വേര്‍ഷനില്‍ മാത്രമുണ്ടായിരുന്ന സ്മാര്‍ട്ട് റിപ്ലെ സംവിധാനം വെബ് വേര്‍ഷനിലും ഉള്‍പ്പെടുത്തി. പ്രീ ടെക്സ്റ്റുകളിലൂടെ വേഗത്തില്‍ മറുപടി അയയ്ക്കാവുന്ന ഫീച്ചറാണിത്. പ്രധാന ഇ മെയിലുകള്‍ക്ക് ‘ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷന്‍’ ഓണ്‍ ചെയ്യാം. ഈ അഡ്രസില്‍ നിന്ന് വരുന്ന പുതിയ ഇ മെയിലുകളെക്കുറിച്ച് നോട്ടിഫിക്കേഷന്‍ നല്‍കി നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ആവശ്യമില്ലാത്ത ഇ മെയിലുകള്‍ അയയ്ക്കുന്ന സോഴ്‌സുകളെ അണ്‍ സബ്‌സക്രൈബ് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്.

കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് മെസേജുകളാണ് മറ്റൊരു പ്രത്യേകത. രഹസ്യസ്വഭാവമുളള ഇ മെയിലുകള്‍ കൂടുതല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഇതിലെ കണ്ടെന്റുകള്‍ കോപ്പി ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ ഉളള ഓപ്ഷനുകള്‍ നമുക്ക് ഒഴിവാക്കാം. ബിസിനസ് ക്ലാസ് കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ ജി മെയില്‍ ഏര്‍പ്പെടുത്തിയത്.

സൈബര്‍ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്ന കാലത്ത് സെക്യൂരിറ്റി ഭീഷണിയുളള ഇ മെയിലുകളെക്കുറിച്ച് അലെര്‍ട്ട് നല്‍കുന്ന ഫീച്ചറും ജി മെയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ബോക്‌സില്‍ നിന്ന് മാറാതെ കൂടുതല്‍ ഓപ്ഷനുകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version