അഡ്വാന്‍സ്ഡ് ടെക്നോളജികള്‍ പ്രയോജനപ്പെടുത്തിയാല്‍ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കോഴിക്കോട് ഐഐഎമ്മില്‍ നടന്ന കൂപ്പത്തോണ്‍. സഹകരണ മേഖലയ്ക്കായി സംഘടിപ്പിച്ച ഹാക്കത്തോണ്‍ -കൂപ്പത്തോണില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും, സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും, കോ-ഓപ്പറേറ്റീവ്സും, റിസേര്ച്ചേഴേസും ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ പുതിയ ആശയങ്ങളുമായി എത്തി. ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് , മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ലധികം കോര്പ്പറേറ്റീവ്സിന്റെ സാന്നിധ്യം കൂപ്പത്തോണിന്റെ ആഗോള പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു.
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയിലൂടെ സൊല്യൂഷന്‍സ് കണ്ടെത്താനായിട്ടാണ് കോപ്പറേറ്റീവ് ഹാക്കത്തോണ്‍-കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ, വര്‍ക്ക്സൈറ്റുകളില്‍ ജീവനക്കാരുടെ ലൈവ് ട്രാക്കിംഗ് തുടങ്ങി ഈ മേഖല നേരിടുന്ന നിരവധി പ്രോബ്ലങ്ങള്ക്കുള്ള സൊല്യൂഷനുകള്‍ ഹാക്കത്തോണില്‍ അവതരിപ്പിക്കപ്പെട്ടു. സഹകരണമേഖലയില്‍ ഇന്ത്യയിലെ ശ്രദ്ധേയ സംരഭകരായി മാറിയ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎല്‍ടിഎസ് ആണ് കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്,
ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ-പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്, ഐഐഎം കോഴ്ിക്കോട് തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
സഹകരണ മേഖലയെ ഐടിയുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രധാന ചുവടുവെയ്പാണ് കൂപ്പത്തോണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നമ്മുടെ സാമൂഹ്യതലത്തില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കാവുന്ന റവല്യൂഷനാണ് ഇന്‍ഡസ്ട്രിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അവിടെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സൊല്യൂഷനുകള്‍ തേടുകയാണ് കൂപ്പത്തോണ്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോളജി ടാലന്റുളള വിദ്യാര്‍ത്ഥികളെയും യുവസംരംഭകരെയും അവരുടെ ടാലന്റിന് അനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി ലക്ഷ്യമിട്ടാണ് കൂപ്പത്തോണ്‍ സംഘടിപ്പിച്ചതെന്ന് ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് രമേശന് പലേരി പറഞ്ഞു. സമീപഭാവിയില്‍ തന്നെ സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കെല്പുളളതാണ് കൂപ്പത്തോണില്‍ അവതരിപ്പിക്കപ്പെട്ട ആശയങ്ങള്‍. തൊഴിലാളികളെ ട്രാക്ക് ചെയ്യാനുള്ള സ്മാര്‍ട് ഷൂ സെന്‍സര്‍ വികസിപ്പിച്ച- ടീം ഇന്വെന്റോ കൂപ്പത്തോണില്‍ ഒന്നാം സ്ഥാനം നേടി. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് ഒബ്ജെക്ട് ഡിറ്റക്ഷനുള്ള ഡിവൈസ് വികസിപ്പിച്ച വാഷ് (vash) രണ്ടാം സ്ഥാനത്തും, കോപ്പറേറ്റീവ് യൂബര്‍ മോഡല്‍ അപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്ത കൂപ്പോണ്‍ (coopon) മൂന്നാം സ്ഥാനവും നേടി.മൂന്ന് ദിവസമായി ഐഐഎമ്മില്‍ നടന്ന കൂപ്പത്തോണില്‍ 24 ടീമുകളാണ് ഫൈനലിസ്റ്റുകളായി എത്തിയത്.
Also Read : Atal innovation mission
Adding much to the grandeur, innovators across the country participated with solutions excel in technology at Coopathon-The cooperative hackathon held at IIM Kozhikode on seeking technological solutions to the problems incur by cooperative sector. Solutions to the problems like eradication of poverty, food security, live tracking of workers put forwarded at hackathon organised in association with ULCCS IT wing ULTS, KSUM, ICA-AP and IIM Kozhikode.
IT wing of Uralungal Labour Contract cooperative Society, one of the distinctive cooperative societies in India, organised the coopathon. Twenty four teams comprising school-college students, start-ups, companies, cooperatives and researchers arrived with ideas.
The presence of cooperatives from 20 countries including Bhutan, Nepal, Malaysia, Indonesia stresses the global significance of coopathon.Team Invento which developed Smart shoe with sensor for employee tracking won first prize. Vash, on developing AI based solution for environment detection that will empower blind people and Coopon on making up cooperative Uber model, comes as the second and third position winners respectively