ഇന്ത്യയിലെ ടീന്‍ ഇന്നവേറ്ററായി ശ്രദ്ധ നേടുകയാണ് സാറ സച്ചിന്‍ അയാചിത് എന്ന പന്ത്രണ്ടാം ക്ലാസുകാരി. കര്‍ഷകര്‍ക്ക് വേണ്ടി സാറ നടത്തിയ ഇന്നവേഷന്‍ വിവിധ തലങ്ങളില്‍ അംഗീകാരം നേടിക്കഴിഞ്ഞു. മണ്ണിന്റെ ആരോഗ്യവും വിളയുടെ വളര്‍ച്ചയും ഒബ്‌സെര്‍വ്വ് ചെയ്ത് കൃഷിയിടങ്ങളിലെ ജലസേചനമുള്‍പ്പെടെയുളള കാര്യങ്ങളില്‍ റിയല്‍ ടൈം മോണിട്ടറിംഗ് സാധ്യമാക്കുന്ന ആപ്പ് ബെയ്‌സ്ഡ് പ്രോഗ്രാം ആണ് സാറയും കൂട്ടുകാരായ മഹാക് പൂനിയയും സുഭിക്ഷയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്തത്. ബെംഗലൂരു ഹെബ്ബല്‍ എയര്‍ഫോഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും.
കൃഷിയിടത്തില്‍ വെളളം പമ്പ് ചെയ്യാനുളള ബന്ധുവിന്റെ കഷ്ടപ്പാട് നേരില്‍ കണ്ടതോടെയാണ് പ്രശ്‌നത്തിന് സൊല്യൂഷന്‍ തേടി സാറ ഇറങ്ങിത്തിരിച്ചത്. എങ്ങനെ വിളകള്‍ക്ക് ആവശ്യമുളള രീതിയില്‍ കൃത്യമായ ഇടവേളകളില്‍ വെളളം പമ്പ് ചെയ്ത് എത്തിക്കാമെന്നതായിരുന്നു ചിന്ത. വെളളം പമ്പ് ചെയ്യുന്ന മോട്ടോറുകളെ സെന്‍സറുകളുടെ സഹായത്തോടെ ആപ്പുമായി കണക്ട് ചെയ്തായിരുന്നു പ്രോട്ടോടൈപ്പ് ബില്‍ഡ് ചെയ്തത്. അടല്‍ ടിങ്കറിംഗ് ലാബിന്റെയും ടെക്‌നോളജി കമ്പനിയായ ഇന്റലിന്റെയും സപ്പോര്‍ട്ടിലാണ് പ്രോട്ടോടൈപ്പും പ്രോഡക്ടും ഡെവലപ് ചെയ്യുന്നത്.
മണ്ണിന്റെ പിഎച്ച് വാല്യു കാല്‍ക്കുലേറ്റ് ചെയ്യുന്നതുള്‍പ്പെടെ കര്‍ഷകര്‍ക്ക് ഹെല്‍പ്ഫുള്ളായ റിയല്‍ ടൈം പ്രോബ്ലം ബെയ്‌സ്ഡ് സൊല്യൂഷനുകള്‍ കൂടി ഉള്‍പ്പെടുത്തി നെക്സ്റ്റ് ലെവലിലേക്കുളള റിസര്‍ച്ചിലാണ് സാറയും ടീം അംഗങ്ങളും. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ഒഴിവാക്കാനുളള സൊല്യൂഷനുകളും ഇതോടൊപ്പം ഇവര്‍ പരിഗണിക്കുന്നു. ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റ് വാല്യു ഉള്‍പ്പെടെ കൃത്യമായി കര്‍ഷകരെ അറിയിക്കാനായാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായ രാജ്യത്ത് ഈ പ്രൊഡക്ട് അവര്‍ക്ക് സഹായകമാകുമെന്നാണ് സാറയുടെയും കൂട്ടുകാരുടെയും കണക്കുകൂട്ടല്‍. ബെംഗലൂരു ഡെവലപ്പര്‍ വീക്കെന്‍ഡില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്നവേറ്ററായിരുന്നു സാറ.
Sara Sachin Ayachit, a teen innovator, is distinguished for materialising an innovative idea to help the agricultural sector. The 12th class students at Hubbel Air force School, Sara and her colleagues Mahak Poonia, Subhiksha and Sreelekha, created an App for agriculture which implements a real-time monitoring on farming fields thereby ensure things including proper irrigation and observing fertility and growth of crops. The prototype and product are developed with the help of ATAL Tinkering lab and Intel. Sara is the youngest innovator who participated at Bangalore Developer Week. The prototype is built by connecting motors which are reaching out water to the fields with the help of sensors to the App. Sara and her team are on next stage research by taking in to account the real time problems vis a vis the PH value of the soil. Sara and her friends hope that this innovation may pave way to resolve grave issues like farmer suicides due to the crop loss in future.