ഗ്ലോബല്‍ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിനെ കസ്റ്റമര്‍ സര്‍വ്വീസിന് ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബാങ്കുകള്‍. കൊഡാക് മഹീന്ദ്രയാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ICICI ഉള്‍പ്പെടെയുളള കൂടുതല്‍ ബാങ്കുകള്‍ വാട്സ്ആപ്പിനെ കൂടുതല്‍ ഉപയോഗപ്പെടുത്താനുളള തയ്യാറെടുപ്പിലാണ്. ലളിതമായതും കസ്റ്റമേഴ്സിന് കൂടുതല്‍ പരിചിതമായ പ്ലാറ്റ്ഫോമായതിനാലും കൂടുതല്‍ എന്ഗേജ്മെന്റുകള്ക്ക് വഴിയൊരുക്കുമെന്ന് കൊഡാക് മഹീന്ദ്ര ബാങ്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ദീപക് ശര്‍മ വ്യക്തമാക്കി.
കൊഡാക് മഹീന്ദ്രയുടെ വേരിഫൈഡ് വാട്സ്ആപ്പ് നമ്പരിലേക്ക് കസ്റ്റമേഴ്സിന് ആശയവിനിമയം നടത്താം. പാസ്ബുക്ക് ആക്ടിവേറ്റ് ചെയ്യുന്നതുള്‍പ്പെടെയുളള സര്‍വ്വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ കാര്യങ്ങള്‍ ബാങ്കുമായി അപ്ഡേറ്റ് ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും വാട്സ്ആപ്പിലൂടെ നല്‍കുന്നുണ്ട്. കൊഡാക് മഹീന്ദ്രയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കൊഡാക് 811 കസ്റ്റമേഴ്സിനുളള ഡിജിറ്റല്‍ വെല്‍ക്കം കിറ്റുകളും വാട്സആപ്പിലൂടെ നല്‍കും. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഉപഭോക്താക്കളുടെ പേഴ്സണല്‍, സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് കൊഡാക് മഹീന്ദ്ര വ്യക്തമാക്കി.
ഐസിഐസിഐ ബാങ്കും വാട്സ്ആപ്പിനെ കൂടുതല്‍ ഉപയോഗപ്പെടുത്തി ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. കസ്റ്റമേഴ്സിന് അലെര്‍ട്ട് നല്‍കുന്നതുള്‍പ്പെടെയുളള സേവനങ്ങളാണ് ഐസിഐസിഐ പരിഗണിക്കുന്നത്. ഈ ശ്രമങ്ങള്‍ വിജയമായാല്‍ കൂടുതല്‍ ബാങ്കുകള്‍ വാട്സ്ആപ്പിനെ പ്രയോജനപ്പെടുത്താന്‍ തയ്യാറായേക്കും. സ്വന്തം പേമെന്റ് ആപ്ലിക്കേഷന്‍ വിപുലപ്പെടുത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബാങ്കുകള്‍ പുതിയ സേവനമാര്‍ഗമായി വാട്സആപ്പിനെ സമീപിക്കുന്നത്.