Bird,  the fastest startup to reach unicorn club valued above $1billion

നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനിയായി മാറുകയാണ് ബേര്‍ഡ് എന്ന ഓണ്‍ ഡിമാന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പ്. കാലിഫോര്‍ണിയയിലെ വെനീസ് ആസ്ഥാനമായി 2017 സെപ്തംബറില്‍ തുടങ്ങിയ കമ്പനി എട്ട് മാസങ്ങള്‍ക്കുളളില്‍ 1 ബില്യന്‍ ക്ലബ്ബില്‍ എത്തിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ യൂണികോണ്‍ ക്ലബ്ബിലെത്തിയ സ്റ്റാര്‍ട്ടപ്പാണ് ബേര്‍ഡ്.

മാര്‍ച്ചില്‍ 100 മില്യന്‍ ഡോളറിന്റെ സീരീസ് ബി ഫണ്ടിംഗോടെ ബേര്‍ഡിന്റെ വാല്യു 400 മില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സീരീസ് സി ഫണ്ടിംഗില്‍ 150 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തതോടെയാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. നഗരങ്ങളില്‍ ഉപയോഗിക്കാവുന്ന, പരിസ്ഥിതിക്ക് ഇണങ്ങുന്ന പേഴ്‌സണല്‍ ഇലക്ട്രിക് വെഹിക്കിളെന്ന പ്രത്യേകതയാണ് ബേര്‍ഡിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഷെയറിംഗ് പ്ലാറ്റ്‌ഫോമായിട്ടാണ് ബേര്‍ഡിന്റെ പ്രവര്‍ത്തനം. മിയാമി, വാഷിംഗ്ടണ്‍ ഡിസി,സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങി യുഎസിലെ ഒരു ഡസനോളം പ്രമുഖ നഗരങ്ങളില്‍ റൈഡിനായി ബേര്‍ഡ് അവെയ്‌ലബിളാണ്. ഒരു ലക്ഷത്തിലധികം പേര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞു. അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്ത് ചൈനയുള്‍പ്പെടെയുളള മാര്‍ക്കറ്റുകളിലേക്ക് എക്‌സ്പാന്‍ഡ് ചെയ്യാനുളള ഒരുക്കത്തിലാണ് ബേര്‍ഡ്.

ബൈക്ക് ഷെയറിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ ഫേവറൈറ്റ് പ്ലെയ്‌സായി മാറുന്നതായിട്ടാണ് കണക്കുകള്‍. 2.8 ബില്യന്‍ ഡോളറാണ് 2017 ല്‍ മാത്രം ഈ മേഖലയില്‍ നിക്ഷേപമായി എത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version