ഡെലിവറി ടൈം, ക്വാളിറ്റി ഇവയോട് മത്സരിച്ചാണ് ഏതൊരു ഫുഡ്പ്രൊഡക്ട് യൂണിറ്റും വളരുന്നത്. ആ വെല്ലുവിളി ഏറ്റെടുത്താല്‍ സാധ്യത നിരവധിയാണ്. റെനിത ഷാബു എന്ന വീട്ടമ്മ അങ്കമാലിയില്‍ തുടങ്ങിയ ഗോകുല്‍സണ്‍ ഫുഡ് പ്രൊഡക്ട്സ് മികച്ച സംരംഭക മാതൃകയായത് തോറ്റുപോയി എന്ന് തോന്നിയ സാഹചര്യങ്ങില്‍ നിന്ന് വിജയം തിരിച്ചുപിടിച്ചത് കൊണ്ടാണ്. ഒരു മീഡിയം സ്‌കെയില്‍ എന്‍ട്രപ്രണറാണ് റെനിത. വീട്ടിലെ ടേബിള്‍ ടോപ്പ് ഗ്രൈന്ററില്‍ തുടങ്ങിയ ഇഡ്ഡലി കച്ചവടം ഇന്ന് പ്രതിദിനം ആയിരക്കണക്കിന് പ്രൊഡക്ടുകളിലേക്കെത്തിയതിനു പിന്നില്‍ അദ്ധ്വാനമേറെയുണ്ട്.
മൂന്ന് വര്‍ഷം നിരന്തരമായി നടത്തിയ പരിശ്രമവും ഉറക്കമില്ലാതെ പണിയെടുത്തതിന്റെ തുടര്‍ച്ചയുമാണ് യൂണിറ്റ് വലുതായതിന് പിന്നിലെന്ന് റെനിത പറയുന്നു. അപ്പം, ഇടിയപ്പം, പാലപ്പം, ചപ്പാത്തി, ഇഡ്ഡലി, നെയ്യപ്പം തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഇന്ന് ഹോട്ടലുകളിലും, കാറ്ററിംഗ് സര്‍വീസുകള്‍ക്കും ആശുപത്രികളിലും ആരാധനാലയങ്ങളിലുമെല്ലാം വിതരണം ചെയ്യുന്നുണ്ട്.
ഗ്രൈന്ററില്‍ നിന്ന് മെഷിനറിയിലേക്ക് മാറി വിപുലമായ സൗകര്യത്തോടുകൂടി പ്രതിദിനം 25,000 അപ്പം വരെ ഉണ്ടാക്കാനുള്ള സൗകര്യം ഇന്നുണ്ട്. അതിന് പിന്നില്‍ റെനിതയും ഭര്‍ത്താവ് ഷാബുവിന്റെയും അദ്ധ്വാനം ചെറുതല്ല. ക്വാളിറ്റിയുടെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാതിരുന്നതാണ് അതില്‍ പ്രധാനം. പക്ഷെ ഫുഡ് പ്രൊഡക്ടായതു കൊണ്ടു തന്നെ ഒരു പാട് വെല്ലുവിളികള്‍ ഉണ്ട്.ഫുഡ് സേഫ്്റ്റി, സമയത്ത് തന്നെയുള്ള ഡെലിവറി എല്ലാം അതില്‍ പ്രധാനമാണ്.
ഒരു ദിവസം കുറച്ചുനേരം ഉറങ്ങിപ്പോയതിന്റെ പേരില്‍ ഭക്ഷണം സമയത്തിന് എത്തിക്കാന്‍ കഴിയാത്തത് മൂലം ഓര്‍ഡര്‍ ചെയ്ത പാര്‍ട്ടി തല്ലാന്‍ വന്ന അനുഭവവുമുണ്ട് റെനിതയ്ക്ക്. മുടക്കിയ പണവും കിട്ടാതെപോയപ്പോള്‍ പലതവണ സംരംഭം നിര്‍ത്തിപ്പോകാമെന്ന് തീരുമാനമെടുത്തതാണ്. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴെല്ലാം അതിനെ അനുകൂലമാക്കി മാറ്റി പുതിയ ഉല്‍പ്പന്നവും ആലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇന്ന് 35ഓളം സ്ത്രീകള്‍ വിവിധ ഷിഫ്റ്റുകളിലായി ഇവിടെ തൊഴിലെടുക്കുന്നു. കഷ്ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും സ്ത്രീകള്‍ക്ക് തിളങ്ങാന്‍ പറ്റിയ മേഖലയാണ് ഫുഡ് ഇന്‍ഡ്ട്രിയെന്ന് അനുഭവം കൊണ്ട് റെനിത ഓര്‍മ്മപ്പെടുത്തുന്നു
Every food processing unit is ranked for the food quality and its delivery time. Renitha Shabu’s enterprise climbed the success stairs because of their quality and hygienic food. The enterprise which began at her home from a single table top grinder to a big food production unit was not easy. Renitha share one of her terrified incidents when they fail to supply the order on time and the client created a dispute. At that moment Renitha had thoughts to close down her business but then every time she faced a crisis and good time was waiting for her. This motivated her to continue her business with enthusiasm.Today, more than 35 women work here in various shifts. The experience is a reminder to the fact that, food industry is the most sensitive area for women.