അടുത്തിടെയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലെ ആദ്യ ഷോറൂം ആരംഭിച്ചത്. ഗുജറാത്തിലെ സൂറത്തിലായിരുന്നു കമ്പനിയുടെ ആദ്യ ഷോറൂം. വിൻഫാസ്റ്റ് VF6, VF7 എന്നീ വാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ ഇറക്കുന്നത്. തമിഴ്‍നാട്ടിലെ തൂത്തുക്കുടിയിലെ പുതിയ ഫാക്ടറിയിലാണ് വിൻഫാസ്റ്റ് കാറുകൾ അസംബിൾ ചെയ്യുന്നത്. ഇപ്പോൾ തൂത്തുക്കുടിയിൽ പുതുതായി നിർമ്മിച്ച നിർമ്മാണ കേന്ദ്രത്തിൽ അവരുടെ ആദ്യ ഇന്ത്യൻ നിർമിത കാർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
16,000 കോടി രൂപയുടെ നിക്ഷേപമാണ് ഫാക്ടറിക്കായി കമ്പനി നടത്തിയിരിക്കുന്നത്. പ്രതിവർഷം 1.5 ലക്ഷം വാഹനങ്ങൾ വരെ ഉത്പാദിപ്പിക്കാനാകുന്ന ഫാക്ടറിയാണിത്. പുതിയ ഹബ് ഏകദേശം 3,500 പേർക്ക് തൊഴിൽ സൃഷ്ടിക്കും. 27 നഗരങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകളാണ് വിൻഫാസ്റ്റിന് ഇന്ത്യയിലുള്ളത്. ഇതിനായി കമ്പനി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിക്കുന്നു.
ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ (Tesla) ഇന്ത്യൻ പ്രവേശനത്തിനു പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗത്തെ മറ്റൊരു പ്രമുഖ ബ്രാൻഡായ വിൻഫാസ്റ്റും ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയിലെ നിർമാണം വിൻഫാസ്റ്റിന്റെ വിലയിലും വലിയ സ്വാധീനം ചെലുത്തും. വാഹനത്തിന്റെ എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. മഹീന്ദ്ര XUV.e9, BYD Atto 3, ഹ്യുണ്ടായിയുടെയും ടാറ്റയുടെയും വരാനിരിക്കുന്ന EV എസ്‌യുവികൾ തുടങ്ങിയവയുമായാണ് വിൻഫാസ്റ്റ് വി7ന്റെ മത്സരം.
Vietnamese electric vehicle manufacturer VinFast first showroom opens in India, located in Surat, Gujarat. The company is introducing models such as the VF6 and VF7 to the Indian market. Assembly of these vehicles is being carried out at VinFast’s newly established factory in Thoothukudi, Tamil Nadu. The company has now rolled out its first locally assembled vehicle from this new manufacturing facility in India.