Know world in wide to win bigger goals, Santhosh George Kulangara to start-ups and entrepreneurs

യാത്രയെ പാഷനായും പിന്നീട് പ്രൊഫഷനായും മാറ്റിയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതിയ മാറ്ററങ്ങളും അപ്ഡേഷനും സംസ്‌ക്കാരവുമെല്ലാം മലയാളിക്ക് പകര്‍ന്നു നല്‍കികഴിഞ്ഞു.ട്രാവലിംഗിനെ യുണീഖ് ബിസിനസാക്കി മാറ്റാന്‍ കഴിയുമെന്ന് കാണിച്ച സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, യാത്രാവിവരണങ്ങള്‍ ആദ്യമായി വീഡിയോ ഫോര്‍മാറ്റില്‍ മലയാളിക്ക് പരിചയപ്പെടുത്തുകയായിരുന്നു.

ദൂരദര്‍ശനും പിന്നീട് ഏഷ്യാനെറ്റും മാത്രം വിഷ്വല്‍ മീഡിയയായി നിലനിന്നിരുന്ന 1990 കളിലാണ് സന്തോഷ് യാത്ര ആരംഭിക്കുന്നത്.20 ലധികം വര്‍ഷം നീണ്ട യാത്ര പിന്നീട് സഫാരി എന്ന ചാനലിന്റെ പിറവിക്ക് കാരണമായി. ആ അനുഭവങ്ങളാണ് കൊച്ചി മേക്കര്‍ വില്ലേജിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും നേതൃത്വത്തില്‍ നടന്ന മീറ്റപ്പ് കഫേയില്‍ അദ്ദേഹ പങ്കുവെച്ചത് .1990കളില്‍ പാലായില്‍ നിന്ന് തുടങ്ങിയ യാത്ര ഏറ്റവും ഒടുവില്‍ ഉക്രൈയിനില്‍ എത്തിനില്‍ക്കുമ്പോള്‍ അത് ഓരോ നാടിന്റെയും സംസ്‌കാരത്തിന്റെയും ഒപ്പിയെടുക്കല്‍ കൂടിയാണ്.

സ്‌പേസ് യാത്രയ്ക്ക് കൂടി തയ്യാറെടുക്കുന്ന സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, യാത്രയുടെ അനുഭവം തന്റെ ചിന്തയെയും കാഴ്ചപ്പാടിനെയും എങ്ങിനെയാണ് സ്വാധീനച്ചതെന്ന് വ്യക്തമാക്കി. ചുറ്റുമുള്ളത് വെച്ച് മാത്രം സ്വയം അളക്കാതെ, യാത്ര ചെയ്ത് ലോകത്തിന്റെ വിശാലത കണ്ടറിഞ്ഞ് സ്വപ്നങ്ങളെ വലിയ സ്‌കേപ്പില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓണ്‍ട്രപ്രണേഴ്‌സിനുമായി സന്തോഷ് പകര്‍ന്നു നല്‍കിയത്.മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ മീറ്റപ്പ് കഫേയ്ക്് നേതൃത്വം നല്‍കി.നവ ഡിസൈന്‍ ആന്‍ ഇന്നവേഷന്റെ പ്രൊഡക്ട് ഷോകെയ്‌സും മീറ്റപ്പിന്റെ ഭാഗമായി നടന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version