1925-ല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ 37 പൈസയുടെ ക്യാപിറ്റലില്‍ തുടങ്ങിയ ഒരു സംരംഭം. ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ഓവറും 2000-ത്തിലധികം ഷെയര്ഹോള്ഡേഴ്സുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സൊസൈറ്റിയായി മാറിയിരിക്കുന്നു.
കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ പഠന വിഷയമായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി. 1920 കളിലെ പിറവിയെ യുഎല്‍ സിസി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. സാമൂഹിക പ്രതിബദ്ധതയില്‍ അനിവാര്യമായിരുന്ന ഒരു സംഘം ചേരല്‍. ലോകത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പോലും വിസ്മയവും പാഠ്യവിഷയവുമാകുന്നത് എന്തിനു വേണ്ടി ഊരാളുങ്കല്‍ സ്ഥാപിതമായോ അതേ പ്രതിബദ്ധതയോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടുമാത്രമെന്ന് പറയും യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പലേരി.
തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും സംരംക്ഷണത്തിനും സാമൂഹിക നീതിക്കും വേണ്ടി വിപ്ളവം ജ്വലിച്ച കേരളത്തിന്റെ മണ്ണില്‍ നിന്നു തന്നെ, അങ്ങേയറ്റം പ്രൊഫഷനലിസവും, ടൈം മാനേജ്മെന്റും അസാമാന്യമായ പെര്‍ഫക്ഷനും കാഴ്ചവെയ്ക്കുന്ന ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ഉണ്ടായി എന്നത് ആശ്ചര്യപ്പെടുത്താം. 1920 കളിലെ സാമൂഹിക സാഹചര്യങ്ങളോടു പൊരുതി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ തൊഴില്‍ സംരംക്ഷിക്കാനായി ക്രാന്തദര്‍ശിയായ വാഗ്ഭടാനന്ദ ഗുരുക്കളുടെ ആത്മീയ തേജസിസില് നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി രൂപം കൊണ്ടു. നവോത്ഥാന ഏടിലെ നാഴിക്കല്ലായി പിന്നീട് ഊരാളുങ്കല്‍ വളര്‍ന്നത് ചരിത്രം.
കേവലം റോഡ് പണിയില്‍ നിന്ന് ഫ്ളാറ്റുകളും ഫ്ലൈ ഓവറുകളും വന്പന് കോര്‍പ്പറേറ്റ് ബില്‍ഡിങ്ങുകളും നിര്‍മ്മിക്കുകയും പിന്നെ ഐടിയില്‍ ഒരുമുഴം മുന്‍പേ സ്ഥാനമുറപ്പിച്ച ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പിറവിയെടുക്കുന്പോള് അതിശക്തവും ദീര്‍ഘവീക്ഷണവുമുള്ള ഒരു മാനേജ്മെന്റിന്റെ സ്പര്‍ശം ഊരാളുങ്കലില്‍ കാണാനാകും. പതിനായിരക്കണക്കിന് പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളികളുടെ വേതന വ്യവസ്ഥകളിലും അവര്‍ക്കൊരുക്കുന്ന മറ്റ് സൗകര്യങ്ങളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പോലും മാതൃകയാവുകയാണ്.
The uralungal cyber park was an answer to those who criticized them said Rameshan Paleri, chairman, ULCCS. The Uralungal Labor Contract Co-operative Society, which excelled in road construction and other civil construction. Rameshan Paleri has went through lot of discouragement in the period between the completion of the project. What qualification you have to build an IT park was the question asked to Rameshan Paleri. He was mocked several times but he took everything positively. He believed that when someone mocks you, you need to show them what you are and such a reply was UL cyber park.The Uralangal group aimed to provide a Cyber park for the IT professionals in Kerala so that they can work in their homeland. The project constructed on 31 lakh square feet is capable of generating employment for 40,000 people and an estimated 100,000 people in IT sectors.