Chinese VC Ganesh Ventures and eWTP to invest 250 million dollar in Indian startups

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമിറക്കാന്‍ ചൈനീസ് കമ്പനികളും. അലിലാബ ഫൗണ്ടര്‍ ജാക്മ നേതൃത്വം നല്‍കുന്ന eWTP ഫണ്ട്‌സ് ചൈനയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഗണേഷ് വെഞ്ച്വേഴ്സുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍പ്പുകളിലേക്ക് 250 മില്യന്‍ ഡോളര്‍ നിക്ഷേപിക്കും. മെയ്ഡ് ഇന്‍ ചൈനയുടെ പ്രഭാവം മങ്ങിയതോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് നീക്കം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാന്‍ ചൈനീസ് കമ്പനികളെത്തുമ്പോള്‍ അത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മാര്‍ക്കറ്റ് വാല്യും കൊണ്ടും മികവും കൊണ്ടുമാണെന്ന് ഉറപ്പിച്ച് പറയാം.

മീഡിയ, ടെക്നോളജി, കണ്‍സ്യൂര്‍ പ്രൊഡക്ട്സ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി, ഹെല്‍ത്ത് ടെക്നോളജി സെക്ടറുകളിലാണ് പ്രധാനമായും പണമിറക്കുക. ഇന്ത്യയിലെയും ചൈനയിലെയും എന്‍ട്രപ്രണേ്സും ചൈനയിലെ ഇന്‍വെ്റ്റേഴ്സുമായുളള നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി eWTP യും ഹോങ്കോങ് ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് ക്യാപിറ്റലും 30 മില്യന്‍ ഡോളറിന്റെ ഡീല്‍ ഒപ്പുവെച്ചിരുന്നു. അടുത്ത മൂന്ന് മുതല്‍ 5 വര്‍ഷത്തിനിടെ ഗണേഷ് ക്യാപിറ്റലായിരിക്കും ഇന്ത്യയിലെ വിവിധ
സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന് നേതൃത്വം നല്‍കുക.

ബംഗലൂരു, ഗുഡ്ഗാവ്, ഹോങ്കോങ്, ബീജിങ് എന്നിവടങ്ങളില്‍ ഓഫീസ് സെറ്റ് ചെയ്ത് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഏര്‍ളി സ്റ്റേജ്- സ്‌കെയില്‍അപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട് ചെയ്യുകയെന്ന് ഗണേഷ് വെഞ്ചുവേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ ജസീക്ക് വോങ് അറിയിച്ചു. കമ്പനികളെ ഇന്റര്‍നാഷനല്‍ എക്സ്പാന്‍ഷനായി ആക്സിലേററ്റ് ചെയ്യാനും ടെക്നോളജി സപ്പോര്‍ട്ടിനുമായി മെയിലാണ് ഇലക്ട്രോണിക്ക് വേള്‍ഡ് ട്രേഡ് പ്ലാറ്റ്ഫോം (eWTP) ലോഞ്ച് ചെയതത്. ചൈനീസ് ഇകോമേഴ്സ് ജയന്റ് അലിബാബയും, സബ്സിഡിയറി ഫേമായ ആന്റ് ഫിനാന്‍ഷ്യല്‍സുമാണ് eWTP ക്ക് പിന്നില്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version