Black Fly, the new flying car on roads

ലോകത്തെ ഇന്നവേഷനുകളുടെ ഹൃദയഭൂമിയായ സിലിക്കന്‍വാലിയില്‍ നിന്ന് തന്നെ പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. യുഎസ് സ്റ്റാര്‍ട്ടപ്പ് -ഓപ്പണറിന്റെ കോ ഫൗണ്ടറും മെക്കാനിക്കല്‍ എഞ്ചിനീയറുമായ മാര്‍ക്കസ് ലെങ്ങിന്റെ നേതൃത്വത്തില്‍ സിലിക്കന്‍ വാലിയിലെ സീക്രട്ട് ലൊക്കേഷനില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തുന്ന പരീക്ഷണങ്ങളാണ് വിജയം കണ്ടത്. പൈലറ്റ് ലൈസന്‍സ് ഇല്ലാതെ പറത്താവുന്ന ബ്ലാക്ക് ഫ്‌ളൈ എന്ന പേരിട്ട ക്രാഫ്റ്റിനെ ലെങ്് വിശേിപ്പിക്കുന്നത് പേഴ്ണല്‍ ഏവിയേഷന്‍ വെഹിക്കള്‍ എന്നാണ്. സമ്പൂര്‍ണ ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ് ആണ് യാഥാര്‍ഥ്യമായത്.

ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ക്രാഫ്റ്റിന്റെ നിയന്ത്രണം എട്ട് മോട്ടോറുകളിലും പവര്‍ഫുള്‍ ബാറ്ററിയിലുമാണ്. തമ്പ് സ്റ്റിക്കില്‍ ആണ് നിയന്ത്രണം. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറിന് സമാനമായിരിക്കും ക്രാഫ്റ്റിന്റെ മാര്‍ക്കറ്റ് വില. ഗൂഗിള്‍ കോ ഫൗണ്ടര്‍ ലാറി പേജാണ് ബ്ലാക്ക് ഫ്‌ളൈക്ക് ഫണ്ട് ചെയ്തിരിക്കുന്നത്. സിലിക്കന്‍ വാലിയിലെ ഹില്ലര്‍ ഏവിയേഷന്‍ മ്യൂസിയം നിരവധി പറക്കും കാറുകളുടെ പിറവിക്ക് വേദിയായെങ്കിലും ഒന്നുപോലും ഗ്രൗണ്ടില്‍ നിന്ന് പൊങ്ങിയിട്ടില്ല… നിലവിലെ ഫെഡറല്‍ നിയമം അനുസരിച്ച് രാത്രികാലങ്ങളിലും അര്‍ബന്‍ ഏരിയയിലും ബ്ലാക്ക് ഫളൈയ്ക്ക് പറക്കാന്‍ അനുമതിയില്ല. 25മൈല്‍ മാത്രമാണ് പറക്കാന്‍ അനുവദനീയമായ പരിധി. മണിക്കൂറില്‍ 96 കിലോമീറ്ററാണ് വേഗപരിധി.

ഗൂഗിളും യൂബറും ഫ്‌ളൈയിംഗ് കാര്‍ പ്രമോട്ട് ചെയ്യുന്നത് കൂടുതല്‍ മാര്‍ക്കറ്റ് സാധ്യത നല്‍കുന്നുണ്ട്. എന്നാല്‍ അത് നിയമവിധേയമാക്കുന്ന കാര്യവും, ക്രാഫ്റ്റിന്റെ വില, ചാര്‍ജ് ഫെയിലര്‍ ആയാലുളള സുരക്ഷ മുന്‍കരുതലിലുമെല്ലാം ഇനിയും ക്ലാരിറ്റ് വരാനുണ്ട്. ഇലക്ട്രിക് സെല്‍ഫ്‌ഡ്രൈവിങ്ങ് കാറുകള്‍ റോഡുകള്‍ കീഴടക്കുകയും, പറക്കും കാര്‍ ആകാശത്തേക്കും കുതിച്ചാല്‍ മനുഷ്യന്റെ ചിന്തയ്ക്കപ്പുറത്തേക്കാണ് ടെക്‌നോളജി, യാത്രയുടെ അനുഭവത്തെ മാറ്റിമറിക്കാന്‍ പോകുന്നത്.

2011 ല്‍ കാനഡ കേന്ദ്രീകരിച്ചാണ് ഓപ്പണര്‍ പറക്കും കാറുകളുടെ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ഡെവലപ്പ് ചെയ്തു തുടങ്ങിയത്. 2014 ഓടെ കൂടുതല്‍ റിസര്‍ച്ചിനും ടെക്‌നോളജി ആക്‌സസിനുമായി സിലിക്കണ്‍ വാലിയിലേക്ക് ചേക്കേറി. 2017 ഒക്ടോബറിലാണ് ബ്ലാക്ക് ഫ്‌ളൈയുടെ പ്രീ പ്രൊഡക്ഷന്‍ മോഡല്‍ പറപ്പിച്ചത്. ടേക്ക് ഓഫ്, ലാന്‍ഡിംഗ് അസിസ്റ്റ്, ഓട്ടോ ലാന്‍ഡ് ഓപ്ഷന്‍ തുടങ്ങി റിയല്‍ടൈം അലര്‍ട്ടും നോട്ടിഫിക്കേഷനുമൊക്കെ പ്രയോജനപ്പെടുത്തുന്ന സുഗമമായ ഫ്‌ളൈയിങ് എക്‌സ്പീരിയന്‍സാണ് ബ്ലാക്ക് ഫ്‌ളൈ നല്‍കുന്നത്. ബൈക്കുകളെയും കാറുകളെയും അപേക്ഷിച്ച് ശബ്ദമലിനീകരണവും ഇലക്ട്രിക് കാറുകളെക്കാള്‍ എനര്‍ജി കണ്‍സംപ്ഷന്‍ കുറവാണെന്നതും ബ്ലാക്ക് ഫ്‌ളൈയുടെ മാര്‍ക്കറ്റ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഓപ്പണര്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version