ഫുട്ബോള്‍ മാച്ചിന് പോകുമ്പോള്‍ അങ്കിളിന്റെ വീട്ടില്‍ മറന്നുവെച്ച പുസ്തകങ്ങള്‍ തിരിച്ചെടുക്കാനുളള ശ്രമമാണ് പേപ്പറുകളും ചെറിയ പാഴ്സലുകളും സെയിം ഡേ ഡെലിവറിയില്‍ കസ്റ്റമേഴ്സിന് എത്തിക്കുന്ന പേപ്പേഴ്സ് ആന്‍ഡ് പാഴ്സല്‍സ് എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് തിലകിനെ എത്തിച്ചത്. സംരംഭകത്വത്തിന് പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ പതിമൂന്നുകാരനായ തിലക് മേത്ത. 3 കിലോ വരെയുളള പാഴ്സലുകളാണ് പേപ്പേഴ്സ് ആന്‍ഡ് പാഴ്സല്‍സ് ക്യാരി ചെയ്യുന്നത്. മുന്നൂറോളം ഡബ്ബാവാലകളുമായി അസോസിയേറ്റ് ചെയ്ത് 1200 ലധികം ഡെലിവറികള്‍ ഒരു ദിവസം ഹാന്‍ഡില്‍ ചെയ്യുന്നു.
വിശ്വാസ്യതയ്ക്ക് പേരുകേട്ട ഡബ്ബാവാലകളെ കൂട്ടുപിടിച്ച് തിലക് തുടങ്ങിയ കൊറിയര്‍ സ്റ്റാര്‍ട്ടപ്പ് ആശയത്തിലെ പുതുമ കൊണ്ടു തന്നെ കുറഞ്ഞസമയത്തിനുളളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ആശയത്തിനൊപ്പം ടെക്നോളജിയും ഡബ്ബാവാലകളുടെ എഫിഷ്യന്‍സിയും ചേര്‍ന്നതോടെയാണ് തിലകിന്റെ എന്‍ട്രപ്രണര്‍ മോഹങ്ങള്‍ക്ക് ചിറക് മുളച്ചത്. ഡെഡിക്കേറ്റഡ് കസ്റ്റമര്‍ സര്‍വ്വീസ് ഹെല്പ് ലൈന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമായി തികച്ചും പ്രഫഷണലാണ് തിലകിന്റെ സംരംഭം. മൊബൈല്‍ ആപ്പ് ഡെവലപ്പ് ചെയ്യാനും മറ്റുമുളള ഇനീഷ്യല്‍ ക്യാപ്പിറ്റല്‍ അച്ഛനാണ് നല്‍കിയത്.
നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് നോര്‍മല്‍ കൊറിയര്‍ ഡെലിവറി ടൈം. പാഴ്സല്‍ വെയ്റ്റ് അനുസരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന സമയവും ഡെലിവറി ടൈമുമൊക്കെ കൃത്യമായി ഡിസ്പ്ലെ ചെയ്യുന്ന ആപ്പില്‍ ലൈവ് ട്രാക്കിംഗിനും പോസിബിളാണ്. മുംബൈ പോലെ തിരക്കേറിയ നഗരത്തില്‍ സെയിം ഡേ ഡെലിവറിയെന്ന തിലകിന്റെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇ വാലറ്റ് ക്രിയേറ്റ് ചെയ്ത് സാധനങ്ങള്‍ പര്‍ച്ചെയ്സ് ചെയ്ത് കൊറിയര്‍ ചെയ്യാനും സൗകര്യമുണ്ട്. മുംബൈ പോലെ തിരക്കേറിയ നഗരങ്ങളില്‍ തിലകിന്റെ ആശയം ഏറെ ആപ്ലിക്കബിളാണ്. 2020 ഓടെ 100 കോടി രൂപയുടെ ടേണ്‍ ഓവറാണ് തിലക് ലക്ഷ്യമിടുന്നത്.