Kerala startup mission organizing  AngelHack, Global Hackathon series at Kochi

ഗ്ലോബല്‍ ഹാക്കത്തോണ്‍ സീരീസിന്റെ ഭാഗമായി കൊച്ചിയില്‍ ഏയ്ഞ്ചല്‍ ഹാക്കത്തോണ്‍ വരുന്നു. ജൂലൈ 28നും 29 നും കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണ് ഹാക്കത്തോണ്‍ നടക്കുക. വ്യത്യസ്തമായ മികച്ച ആശയങ്ങളുളള ഡെവലപ്പേഴ്സിനും ഡിസൈനേഴ്സിനും എന്‍ട്രപ്രണേഴ്സിനും പങ്കെടുക്കാം.

വ്യക്തികള്‍ക്കും അഞ്ച് പേരുളള ടീമുകള്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാം. സംരംഭകമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നത് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നുണ്ട്. വനിതാപ്രാമുഖ്യമുള്ള കമ്പനിയാണ് സംഘാടകരായ എയ്ഞ്ചല്‍ ഹാക്ക്. വിജയികള്‍ക്ക് AngelHackന്റെ റിമോട്ട് ആക്‌സിലറേറ്റര്‍ പ്രോഗ്രാമായ HACKceleratorലേക്ക് അവസരം ലഭിക്കും. സെപ്തംബറില്‍ യുഎസിലാണ് HACKcelerator പ്രോഗ്രാം.

വിശദവിവരങ്ങള്‍ക്ക് angelhack18.wpengine.com/global-hackathon-series/events വെബ്പേജ് സന്ദര്‍ശിക്കാം.

Share.

Comments are closed.

Exit mobile version