Real Heroes

സോനം വാങ്ചുക് -റൂറല്‍ ഇന്ത്യയിലെ റിയല്‍ ഇന്നവേറ്റര്‍

ഗ്ലോബല്‍ വാമിങ്ങിന്റെയും ക്ലൈമറ്റ് ചെയ്ഞ്ചിന്റെയും ഫലമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ വരണ്ടുണങ്ങുന്ന ലഡാക്കിലെ കൃഷിഭൂമിക്ക് ഐസ് സ്തൂപ എന്ന സോഷ്യല്‍ ഇന്നവേഷനിലൂടെ ജീവന്‍ നല്‍കിയ സോഷ്യല്‍ ഇന്നവേറ്റര്‍. സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസം ലഭിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ലഡാക്കിലെ കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ എഡ്യുക്കേഷനിലൂടെ അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ എഡ്യുക്കേഷന്‍ റിഫോമിസ്റ്റ്. ത്രീ ഇഡിയറ്റ്സിലെ ആമിര്‍ ഖാന്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൂങ്സൂക് വാങ്ഡു എന്ന കഥാപാത്രത്തിലൂടെ സോനം വാങ്ചൂക് റൂറല്‍
ഇന്ത്യ ഡിമാന്റ് ചെയ്യുന്ന പേഴ്‌സണാലിറ്റിയായി മാറിയത് ഇങ്ങനെയാണ്. ഏഷ്യയുടെ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന രമണ്‍ മാഗ്സസെ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും ലഡാക്കിന്റെ താഴ്വരയിലുളള ഗ്രാമങ്ങളിലാണ് സോനം വാങ്ചൂക് എന്ന എന്‍ജിനീയറുടെ മനസ്.

തണുത്തുറയുന്ന അന്തരീക്ഷത്തില്‍ കൃത്രിമമായ മഞ്ഞുമലകള്‍ ഒരുക്കി വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന ഐസ് സ്തൂപ എന്ന ആശയത്തില്‍ ഇലക്ട്രിസിറ്റിയോ ഹെവി മോട്ടോറുകളോ ഇല്ലാതെ സയന്‍സിലെ ബേസിക് പാഠങ്ങള്‍ മാത്രമാണ് അപ്ലെ ചെയ്തത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി ഏറെ വ്യത്യാസങ്ങളുളള ലഡാക്കില്‍ ഡല്‍ഹിയിലോ ന്യൂയോര്‍ക്കിലോ അപ്ലെ ചെയ്യുന്ന സൊല്യൂഷനുകള്‍ പ്രാവര്‍ത്തികമാകില്ലെന്ന തിരിച്ചറിവാണ് ലോക്കല്‍ ഇന്നവേഷനുകളിലേക്ക് സോനം വാങ്ചൂക്കിനെ നയിച്ചത്. ഉയരമുളള പ്രദേശത്തെ നീരൊഴുക്കില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴേക്ക് എത്തിക്കും. മുകളിലേക്ക് സ്േ്രപ ചെയ്യുന്ന വെളളം താഴെയെത്തുമ്പോഴേക്കും ലഡാക്കിലെ മൈനസ് 20 ഡിഗ്രി തണുപ്പില്‍ തണുത്തുറഞ്ഞിരിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ വെളളം പമ്പ് ചെയ്ത് കോണ്‍ ആകൃതിയിലുളള ഒരു കൃത്രിമ മഞ്ഞുമല ഒരുക്കും. കോണ്‍ ഷേപ്പ് ആയതിനാല്‍ സൂര്യതാപം അധികം തട്ടി മഞ്ഞ് ഉരുകില്ല. വേനല്‍ക്കാലത്ത് ഈ മഞ്ഞുമലയില്‍ നിന്നുളള വെളളമാണ് കൃഷിക്കും മറ്റും ഉപയോഗിക്കുന്നത്.

പ്രോട്ടോടൈപ്പ് വിജയിച്ച ശേഷം ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ആദ്യ ഐസ് സ്തൂപ സോനം വാങ്ചൂക് യാഥാര്‍ത്ഥ്യമാക്കിയത്. കൂടുതല്‍ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഐസ് സ്തൂപകള്‍ ഒരുക്കാനുളള ശ്രമത്തിലാണ് വാങ്ചൂക്. സ്വന്തം ഗ്രാമത്തില്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ ഒന്‍പത് വയസു വരെ സോനം വാങ്ചൂകിന് സ്‌കൂളില്‍ പോയിരുന്നില്ല. അമ്മയില്‍ നിന്ന് കേള്‍ക്കുന്ന കഥകളും ഗ്രാമത്തിലെ കാഴ്ചകളുമൊക്കെ പാഠങ്ങളാക്കി. മാതൃഭാഷയില്‍ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞാല്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് സോനം വാങ്ചൂക് മനസിലാക്കിയത് ഈ അനുഭവങ്ങളില്‍ നിന്നാണ്.

ഇംഗ്ലീഷില്‍ നിര്‍ബന്ധിച്ച് പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ലെന്ന് സോനം വാങ്ചൂക് മനസിലാക്കി. അങ്ങനെയാണ് പരമ്പരാഗത വിദ്യാഭ്യാസരീതികളെ പടിക്കു പുറത്ത് നിര്‍ത്തി പ്രാക്ടിക്കല്‍ എഡ്യുക്കേഷന് പ്രാധാന്യം നല്‍കി സ്റ്റുഡന്റ്സ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിലേക്ക് വാങ്ചൂകിനെ എത്തിച്ചത്. ഇന്ന് റൂറല്‍ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയായ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഇന്ന് SECMOL മാറിക്കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സിന്റെ പ്രവര്‍ത്തനങ്ങളിലാണ് സോനം വാങ്ചുക്.

ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയല്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയങ്ങില്‍ ബിരുദം നേടിയ സോനം വാങ്ചുക് ഫ്രാന്‍സില്‍ എര്‍ത്തേണ്‍ ആര്‍ക്കിടെക്ചറില്‍ ഹയര്‍ സ്റ്റഡീസും നടത്തിയിട്ടുണ്ട്. മഡ് ഹൗസ് ഉള്‍പ്പെടെ ലഡാക്കിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ നിരവധി പദ്ധതികള്‍ സോനം വാങ്ചുകിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നു. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുളള ജമ്മു കശ്മീരിന്റെ സംസ്ഥാനതല സമിതികളിലും കേന്ദ്ര സര്‍ക്കാരിന് കീഴിലുളള നാഷണല്‍ ഗവേണിങ് കൗണ്‍സില്‍ ഫോര്‍ എലമെന്ററി എഡ്യുക്കേഷന്‍ അംഗമായും സോനം വാങ്ചൂക് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Close
Close