Opportunities for Startups as Electric Vehicle market gains popularity in India

ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ് സമീപിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടാകുമെന്നാണ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ തയ്യാറെടുത്തുകഴിഞ്ഞു.

ഹ്യുണ്ടായ് അടുത്ത വര്‍ഷം ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കും. മാരുതി സുസുക്കി 2020ഓടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും തയ്യാറെടുക്കുകയാണ്. നിസാന്‍ രണ്ടുവര്‍ഷത്തിനകം ലീഫ് ഇലക്ട്രിക്ക് കാര്‍ ഇന്ത്യയിലെത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ലോകരാജ്യങ്ങളില്‍ നടക്കുന്ന ഇലക്ട്രിക് വാഹന റവല്യൂഷനൊപ്പം ഇന്ത്യയും ചുവടുവെയ്ക്കുമ്പോള്‍ ഈ മേഖലയിലെ ഗ്ലോബല്‍ പ്ലെയേഴ്സ് ഉള്‍പ്പെടെയാണ് ഇവിടേക്ക് കണ്ണുവെയ്ക്കുന്നത്. ടെസ്ലയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രടകടിപ്പിച്ചു കഴിഞ്ഞു.

2017 ല്‍ 3,70,000 ഇലക്ട്രിക് ബസുകളാണ് ആഗോളതലത്തില്‍ ഇറങ്ങിയത്. ഇലക്ട്രിക് ബൈക്കുകളുടെ എണ്ണം 250 മില്യന്‍ ആയി ഉയര്‍ന്നു. ഒരു മില്യനിലധികം പുതിയ ഇലക്ട്രിക് കാറുകള്‍ 2017 ല്‍ വിറ്റുപോയി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) സ്‌കീമിലൂടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കരാറുകള്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കും. Mahindra e-Verito യും Tata Tigor EVയും ഇലക്ട്രിക്ക് വാഹനങ്ങള്‍ സര്‍ക്കാരിന് നല്‍കി.

ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ കമ്പനികള്‍ സജ്ജമാക്കുകയാണ്.
ടാറ്റാ പവറിന്റെ നേതൃത്വത്തില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഹൈദരാബാദിലെ Cognizant ക്യാമ്പസില്‍ കമ്പനി ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ചാര്‍ജിങ് ഫെസിലിറ്റി ഉള്‍പ്പെടെയുളള സംവിധാനങ്ങളും കൂടുതലായി ഏര്‍പ്പെടുത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പരിസ്ഥിതി മലിനീകരണം ഇല്ലെന്നതും വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയുമൊക്കെയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യത്തെ ആകര്‍ഷിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version