കേര കര്‍ഷകരെ സഹായിക്കാന്‍ ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സെപ്തംബര്‍ ആറിനും ഏഴിനും കോഴിക്കോട് റാവിസ് കടവിലാണ് National Coconut Challenge 2018 നടക്കുക. ഓഗസ്റ്റ് 19 നുളളില്‍ https://startupmission.kerala.gov.in/programs/ncc വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. നാളീകേര ഉല്‍പാദനം മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കാനും ആശയങ്ങള്‍ അവതരിപ്പിക്കാം.

ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 1 ലക്ഷം രൂപയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്‌കെയിലപ്പ് ഗ്രാന്റ് സ്വന്തമാക്കാനുളള അവസരവും ലഭിക്കും. ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളെ KSIDC നല്‍കുന്ന 25 ലക്ഷം രൂപയുടെ സീഡ് ഫണ്ടിനും പരിഗണിക്കും. മുന്നിലെത്തുന്ന 10 ടീമുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഐഡിയ ഡേ യില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുളള അവസരം ലഭിക്കും. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന നവസംരംഭകര്‍ക്ക് പ്രോഡക്ട് ഗ്രാന്റും സ്‌കെയിലപ്പ് ഗ്രാന്റും സ്വന്തമാക്കാനുളള അവസരമാണ് ഐഡിയ ഡേയിലൂടെ സാധ്യമാകുക.

തെങ്ങോലകളുടെ ക്രിയാത്മക ഉപയോഗങ്ങള്‍ ഉള്‍പ്പെടെ പ്രോഡക്ട് വൈവിധ്യവല്‍ക്കരണത്തിലും വാല്യൂ ആഡഡ് പ്രൊഡക്ടുകളിലും ഐഡിയകള്‍ നല്‍കാം. ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പുതിയ ടെക്‌നോളജിയും പരിഗണിക്കും. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നാളീകേര ഉല്‍പാദകരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക മേഖലയിലേക്ക് ഇത് മുതല്‍ക്കൂട്ടുകയാണ് ലക്ഷ്യം. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ടെക്‌നോളജിയിലൂടെ പരിഹാരമൊരുക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു.

Kerala Startup Mission is all set to organise national level coconut challenge with the aim to promote ideas and innovations to boost the coconut sector, including its farming, marketing and process improvement. The challenge will be held on September 6 and 7 at The Raviz Kadavu, Kozhikode. The Top three teams will receive Rs 1 lakh in total.E-commerce platform and new technological ideas will also be considered.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version