Coca Cola - Costa Coffee deal for 5.1 billion dollars

Coca-Cola ഹോട്ട് ബീവറേജസ് ബിസിനസില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുളള കോഫി റീട്ടെയ്ല്‍ ബ്രാന്‍ഡായ Costa Limited നെ കമ്പനി ഏറ്റെടുത്തു. 3.9 ബില്യന്‍ പൗണ്ടിനാണ് (5.1 ബില്യന്‍ യുഎസ് ഡോളര്‍) ഏറ്റെടുക്കല്‍. ടോട്ടല്‍ ബീവറേജസ് കമ്പനിയായി കൊക്കക്കോളയെ മാറ്റുന്നതിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് സിഇഒ ജെയിംസ് ക്യിന്‍സെ പറഞ്ഞു. 2019 ആദ്യ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

Whitbread കമ്പനിയുടെ ബ്രാന്‍ഡായിരുന്നു Costa coffee. വിവിധ രാജ്യങ്ങളിലായി 3800 ഔട്ട്‌ലെറ്റുകള്‍ കോസ്റ്റ കോഫിക്ക് ഉണ്ട്. യുകെയില്‍ മാത്രം 2500 കഫെകളാണ് ഉള്ളത്. പല തരത്തിലുളള കോഫികള്‍ കോസ്റ്റയുടെ ബ്രാന്‍ഡില്‍ ലഭ്യമാണ്. ചൈനയിലുള്‍പ്പെടെ ഗ്രോവിങ് ബ്രാന്‍ഡായി കോസ്റ്റ കോഫി മാറിക്കഴിഞ്ഞു. അഞ്ഞൂറോളം സ്‌റ്റോറുകളാണ് ചൈനയില്‍ ഉളളത്. യുകെയിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായി മുപ്പതോളം രാജ്യങ്ങളില്‍ Costa coffee സജീവമാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിച്ച് ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുകയാണ് കൊക്കക്കോള ലക്ഷ്യമിടുന്നത്.

ജപ്പാനില്‍ നേരത്തെ Georgia coffee എന്ന റെഡി ടു ഡ്രിങ്ക് പ്രൊഡക്ട് Coca-Cola അവതരിപ്പിച്ചിരുന്നു. ലോകത്ത് അതിവേഗം വളരുന്ന (6%) ബീവറേജ് കാറ്റഗറി പ്രൊഡക്ടാണ് കോഫി. ഈ ബിസിനസ് സാധ്യതയാണ് കൊക്കക്കോള ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version