Vector, a human companion robot from Anki

റോബോട്ടുകള്‍ ഫാമിലിയുടെ പെറ്റ് ആയി മാറുന്ന കാലം. വെക്ടര്‍ റോബോട്ട് അതിനൊരു തുടക്കമാണ്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുളള ആന്‍കി എന്ന കമ്പനിയാണ് സമൂഹത്തിന്റെ ചെയ്ഞ്ച് മനസിലാക്കി ഫാമിലി പെറ്റ്, ഇന്റലിജന്റ് റോബോട്ടുകളുടെ ശ്രേണിയില്‍ വെക്ടറിനെ ഡെവലപ്പ് ചെയ്തത്. ഹ്യൂമന്‍ കംപാനിയന്‍സായി ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് റോബോട്ടുകളിലേക്കുളള അന്വേഷണമാണ് ആന്‍കിയെ വെക്ടറിലേക്ക് നയിച്ചത്.

അഡ്വാന്‍സ്ഡ് ഡീപ് നോളജ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് വെക്ടര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഐഒറ്റിയുമായി കണക്ട് ചെയ്തിരിക്കുന്നതിനാല്‍ വെക്ടര്‍ നമ്മുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങളും നല്‍കും. വെതര്‍ കണ്ടീഷനും മറ്റ് പൊതുവായ കാര്യങ്ങളും വെക്ടറിനോട് ചോദിക്കാം. നോയ്‌സുകള്‍ ഫില്‍റ്റര്‍ ചെയ്ത് നാച്വറല്‍ വോയ്‌സ് തിരിച്ചറിയാനുളള മൈക്രോഫോണുകള്‍. വൈഡ് ആങ്കിള്‍ ക്യാമറ, ഡിസ്റ്റന്‍സ് ട്രാക്ക് ചെയ്യാനും എന്‍വയോണ്‍മെന്റ് മാപ്പിങ്ങിനും സഹായിക്കുന്ന ഇന്‍ഫ്രാറെഡ് ലേസര്‍ സ്‌കാനര്‍, ടേബിളില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ ഡ്രോപ്പ് സെന്‍സറുകള്‍, ഇമോഷനുകള്‍ കണ്‍വേ ചെയ്യാന്‍ ഹൈ റസല്യൂഷന്‍ സ്‌ക്രീന്‍ തുടങ്ങി 700 ഓളം ചെറിയ പാര്‍ട്ടുകളാണ് വെക്ടറിന്റെ ബോഡിയിലുളളത്.

120 ഡിഗ്രിയില്‍ അള്‍ട്രാ വൈഡ് വ്യൂ സാധ്യമാക്കുന്ന എച്ച്ഡി ക്യാമറയിലൂടെ അതിന്റെ പരിധിയില്‍ വരുന്ന ആളുകളെ തിരിച്ചറിയാനും അവരുടെ ചലനങ്ങള്‍ മനസിലാക്കാനും വെക്ടറിന് കഴിയും. റോബോട്ടിക് ഇന്നവേഷനില്‍ വെക്ടര്‍ ഒരു മൈല്‍സ്റ്റോണ്‍ ആയിരിക്കുമെന്നാണ് ആന്‍കി അവകാശപ്പെടുന്നത്. സ്മാര്‍ട്ട്ഫോണ്‍ ലെവല്‍ കംപ്യൂട്ട് പവറാണ് വെക്ടറിനെ തനിയെ ചലിക്കാനും കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും സഹായിക്കുന്നത്. ഇമോഷനുകള്‍ കണ്‍വേ ചെയ്യാന്‍ പാകത്തിനുളള ഹൈ റസല്യൂഷന്‍ സ്‌ക്രീന്‍ ആണ് മറ്റൊരു ആകര്‍ഷണം.

റോബോട്ടുകളെ വീട്ടിലെ ഒരു അംഗത്തെപ്പോലെ കാണുന്ന കാലത്ത് ഓമനത്തമുളള വെക്ടര്‍ റോബോട്ടുകള്‍ ഫാമിലി പെറ്റ്് ആയി മാറുമെന്നാണ് ആന്‍കിയുടെ പ്രതീക്ഷ. 2010 ല്‍ തുടങ്ങിയ ആന്‍കി ഇതിനോടകം റോബോട്ടിക്സില്‍ ഇന്നവേറ്റീവായ ടോപ് 10 കമ്പനികളുടെ പട്ടികയില്‍ വരെ ഇടംപിടിച്ച സ്ഥാപനമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version