How do we get Subsidy from Bank? TS Chandran

എന്താണ് സബ്‌സിഡികള്‍ ? എങ്ങനെയാണ് ഒരു സംരംഭത്തിന് സബ്‌സിഡികള്‍ ലഭിക്കുക ? എല്ലാ സംരംഭകരും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. വാസ്തവത്തില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് സബ്‌സിഡി. പലപ്പോഴും സംരംഭങ്ങള്‍ക്ക് അത് കൈത്താങ്ങാകുന്നതുകൊണ്ടു തന്നെ ബിസിനസിന്റെ ലൈഫ് ചാന്‍സായിപ്പോലും സബ്‌സിഡികള്‍ പലപ്പോഴും മാറുന്നു. ബാങ്ക് വായ്പകള്‍ എടുക്കുന്നവരും അല്ലാത്തവരും സബ്‌സിഡികള്‍ക്ക് അര്‍ഹരാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട സ്‌കീമുകളുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ സബ്‌സിഡികള്‍ ലഭിക്കു.

PMEGP ഉള്‍പ്പെടെയുളള സ്‌കീമുകളില്‍ സംരംഭകര്‍ക്ക് സബ്‌സിഡി ലഭ്യമാണ്. ചില വായ്പാ പദ്ധതികള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയാകും പ്രഖ്യാപിക്കുക. അത്തരം പദ്ധതികളില്‍ സംരംഭകര്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. സബ്‌സിഡിയുടെ ആനുകൂല്യം സംരംഭകര്‍ക്ക് നേരിട്ട് തന്നെ ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുളളത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന പല പദ്ധതികള്‍ക്കും ലോണ്‍ അനുവദിച്ചുകഴിഞ്ഞാല്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബാങ്കുകളിലേക്ക് നിശ്ചിതശതമാനം തുക കൈമാറുകയാണ് ചെയ്യുന്നത്.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പോലുളള പദ്ധതികളില്‍ ഉള്‍പ്പെടെ സംരംഭകര്‍ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കും. 5 ലക്ഷം രൂപ വരെ വായ്പയെടുക്കാവുന്ന സ്‌കീമാണിത്. പല തരത്തിലുളള സബ്‌സിഡികള്‍ ഈ സ്‌കീമില്‍ ഉണ്ട്. ഫണ്ട് അനുസരിച്ച് ഖാദി ആന്‍്ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ആണ് സബ്‌സിഡി നല്‍കുന്നത്.

വ്യവസായ വകുപ്പിന്റെ എന്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്‌കീമില്‍ ബാങ്ക് വായ്പയെടുക്കാത്ത സംരംഭകര്‍ക്കും സബ്‌സിഡി ലഭ്യമാക്കുന്നുണ്ട്. സ്വന്തം പണം ഇന്‍വെസ്റ്റ് ചെയ്ത് നിര്‍മാണ യൂണിറ്റ് നടത്തുന്ന സംരംഭകര്‍ക്ക് ഫിക്‌സ്ഡ് ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ 30 ശതമാനം വരെ ഈ സ്‌കീമില്‍ സബ്‌സിഡി ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version