ജീവിതത്തില്‍ എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നെഗറ്റീവ് മെമ്മറീസ് ആയിരിക്കും. പേഴ്സണല്‍ ലൈഫും ബിസിനസ് ലൈഫും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന സംരംഭകര്‍ക്ക് പലപ്പോഴും ഓരോ ദിവസവും ഇത്തരം നെഗറ്റീവ് മെമ്മറികളെ അതിജീവിക്കേണ്ടി വരും. പക്ഷെ നെഗറ്റീവ് മെമ്മറീസും പോസിറ്റീവാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന് മനസിനെ പ്രാപ്തമാക്കുന്ന ടെക്നിക്കാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന് മനോഹര്‍ ഈ എപ്പിസോഡില്‍ പ്രാക്ടീസ് ചെയ്യുന്നത്.
മോശം ക്ലയന്റ് മീറ്റിംഗുകളും അണ് എക്സ്പെക്ടഡ് ആയ സംഭവങ്ങളുമാണ് സംരംഭകരുടെ മനസിനെ പലപ്പോഴും പെട്ടന്ന് ഉലയ്ക്കുന്നത്. ചില ഘട്ടത്തില്‍ മുന്നോട്ടുപോകാനുളള എനര്‍ജി പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് ഈ ഓര്‍മ്മകള്‍ വേട്ടയാടും. അത്തരം സാഹചര്യത്തില്‍ ഈ നെഗറ്റീവ് മെമ്മറികള്‍ ഓവര്‍കം ചെയ്യാനുളള കരുത്തിലേക്ക് മനസിനെ എത്തിക്കുകയെന്നതാണ് പോംവഴി. ചിലപ്പോള്‍ നമ്മളെ മാസങ്ങളും വര്‍ഷങ്ങളും വേട്ടയാടുന്ന നെഗറ്റീവ് മെമ്മറീസ് ഉണ്ടാകും. അത്തരം ചിന്തകള്‍ പോലും തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളിലെ പ്രാക്ടീസിലൂടെ പോസിറ്റീവാക്കി മാറ്റാമെന്ന് നൂതന് മനോഹര്‍ പറയുന്നു.
മനസില്‍ പതിഞ്ഞുപോയ ഓര്‍മ്മകള്‍ മാറ്റാന്‍ വലിയ പ്രയാസമാണ്. അത് ചിലപ്പോള്‍ പേഴ്സണല്‍ ലൈഫിലെ ഒരു ബ്രേക്കപ്പോ പാര്‍ട്ണര്‍ഷിപ്പ് ബ്രേക്ക് ചെയ്തതോ ഒരു ക്ലയന്റ് ഇന്ററാക്ഷനോ ആകാം. മനസിലെ ചിത്രങ്ങള്‍ പലതും നമ്മള് വരച്ചിടുന്നതാണ്. അത് മായ്ച്ചുകളയുന്നതും പ്രയാസമേറിയ ഒരു കാര്യമാണ്. ചിന്തകളെയും വിചാരങ്ങളെയും ഇമോഷണലായി അപ്രോച്ച് ചെയ്യുന്നത് ഒഴിവാക്കുകയാണ് ഈ പ്രാക്ടീസിലൂടെ നൂതന് മനോഹര്‍ പറഞ്ഞുതരുന്നത്. നമ്മള് മറക്കാനാഗ്രഹിക്കുന്ന സംഭവത്തെ ഓര്‍ത്തെടുത്ത് മനസുകൊണ്ട് പോസിറ്റീവാക്കി മാറ്റുന്നു.
നെഗറ്റീവ് മെമ്മറിയെ അതിജീവിക്കാനുളള കരുത്ത് മനസിന് നല്‍കണം. മാത്രമല്ല പോസിറ്റീവായ ചിന്താഗതിയും പ്രതീക്ഷയും ഒക്കെ മനസിലേക്ക് ഫില്‍ ചെയ്ത് വീണ്ടും നമ്മളെ എനര്‍ജറ്റിക് ആക്കി തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയും.