It's time to curb fake news, whatsApp appoints Grievance officer for India

വ്യാജവാര്‍ത്തകള്‍ക്കെതിരേ വാട്‌സ്ആപ്പ് ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വാട്‌സ്ആപ്പ് ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചു. പ്രൈവസി ഇഷ്യൂവുമായി ബന്ധപ്പെട്ടും വ്യാജവാര്‍ത്താ പ്രചാരണവുമായി ബന്ധപ്പെട്ടും വാട്‌സ്ആപ്പും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ പ്രധാന ആവശ്യമായിരുന്നു ഗ്രീവന്‍സ് ഓഫീസറുടെ നിയമനം. കോമള്‍ ലാഹിരി ആണ് ഗ്രീവന്‍സ് ഓഫീസറായി നിയമിക്കപ്പെട്ടത്.

വാട്‌സ്ആപ്പിലൂടെയോ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയോ കാലിഫോര്‍ണിയ മെണ്‍ലോ പാര്‍ക്കിലെ കമ്പനി മേല്‍വിലാസത്തിലൂടെയോ ഗ്രീവന്‍സ് ഓഫീസറെ പരാതികള്‍ അറിയിക്കാമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഹെല്‍പ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ കോണ്‍ടാക്ട് അസ് ഓപ്ഷന്‍ ലഭിക്കും. അതുവഴി ഗ്രീവന്‍സ് ഓഫീസറെ പരാതികള്‍ അറിയിക്കാം.

നേരത്തെ വാട്‌സ്ആപ്പ് സിഇഒ ക്രിസ് ഡാനിയല്‍സുമായി നടത്തിയ ചര്‍ച്ചയിലും ഗ്രീവെന്‍സ് ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. 2018 മാര്‍ച്ച് മുതല്‍ വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഹെഡ് ആയും കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നുവെന്നാണ് കോമള്‍ ലാഹിരിയുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേപാലില്‍ ഉള്‍പ്പെടെ കോമള്‍ ലാഹിരി വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഓപ്പറേഷന്‍ വിലക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വാട്‌സ്ആപ്പ് ശക്തമായ നടപടിക്ക് മുതിര്‍ന്നത്. ഡാറ്റാ പ്രൊട്ടക്ഷന്‍ പോളിസിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക്കല്‍ സെര്‍വ്വര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളും വാട്‌സ്ആപ്പ് പരിശോധിച്ചുവരികയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version