സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഒരുക്കുന്ന സ്കെയിലപ്പ് ഗ്രാന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെയാണ് സമയപരിധി. ഇന്‍വെസ്റ്റ്മെന്റോ വരുമാനമോ ലഭ്യമായിത്തുടങ്ങിയ പ്രൊഡക്ടുളള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 12 ലക്ഷം രൂപ വരെയാണ് സ്കെയിലപ്പ് ഗ്രാന്റായി നല്‍കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഫെയ്സ്ബുക്ക് പേജിലൂടെയോ വെബ്സൈറ്റിലൂടെയോ സ്കെയിലപ്പ് ഫെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതോ കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതോ ആകണം. ആശയവും മാര്‍ക്കറ്റ് പൊട്ടന്‍ഷ്യലും ഉള്‍പ്പെടെ പരിഗണിച്ചാണ് സെലക്ഷന്. ആറ് മാസത്തിനുളളില്‍ സ്റ്റാര്‍ട്ടപ്പിലേക്ക് നിക്ഷേപമായോ വരുമാനമായോ 12 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകണം.
അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒക്ടോബര്‍ 27 ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. നവംബര്‍ 3 നും 10 നും നടക്കുന്ന പിച്ച് ഫെസ്റ്റില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം.തുടര്‍ന്നായിരിക്കും ഫൈനല്‍ ലിസ്റ്റിലേക്ക് സെലക്ട് ചെയ്യുക